വാരണാസിയില്‍ വികസന വിപ്ലവം; 6,000 കോടിയിലധികം രൂപയുടെ പദ്ധതികളുമായി പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാരണാസിയില്‍ വികസന വിപ്ലവം; 6,000 കോടിയിലധികം രൂപയുടെ പദ്ധതികളുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 08:39 pm IST
FacebookTwitterWhatsAppTelegram

വാരണാസി: സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസിയില്‍ ആറായിരം കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച വൈകുന്നേരം വാരണാസിയിലെത്തിയ അദ്ദേഹം, 1,050 കോടി രൂപയുടെ 48 പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുകയും 5,300 കോടി രൂപയുടെ 112 പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. രണ്ട് ദിവസത്തെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി എത്തിയത്.

വാരണാസി-അസംഗഡ് റോഡ് വീതികൂട്ടല്‍ പദ്ധതി പൂര്‍ത്തിയായി. കസാക്പുര, കദിപൂര്‍ എന്നിവിടങ്ങളിലെ നിര്‍ണ്ണായകമായ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഭഗവാന്‍പൂരില്‍ പ്രതിദിനം 55 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള അമൃത് 2.0 (പദ്ധതിക്ക് കീഴിലുള്ള 13 കുടിവെള്ള-മലിനജല പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ശ്രീ ശിവപ്രസാദ് ഗുപ്ത ഡിവിഷണല്‍ ജില്ലാ ആശുപത്രിയില്‍ 500 കിടക്കകളുള്ള മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, 100 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്. വാരണാസി ജംഗ്ഷന്‍ – പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ റെയില്‍വേ ലൈന്‍ വിപുലീകരണം, ഗംഗാ നദിക്ക് കുറുകെ പുതിയ റെയില്‍-റോഡ് പാലം. അസി ഘട്ട്, ദശാശ്വമേധ ഘട്ട്, നമോ ഘട്ട് എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ നവീകരിക്കും.പഇന്റഗ്രേറ്റഡ് ഡിവിഷണല്‍ ഓഫീസ്, നഗര്‍ നിഗം കെട്ടിടം, രാംനഗറില്‍ ചൈല്‍ഡ് ഷെല്‍ട്ടര്‍ ഹോം എന്നിവ നിര്‍മ്മിക്കും എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍.

വികസന പദ്ധതികള്‍ക്ക് പുറമെ, ബനാസ് ഡയറിയുമായി സഹകരിക്കുന്ന ഉത്തര്‍പ്രദേശിലെ ക്ഷീരകര്‍ഷകര്‍ക്കായി 105 കോടിയിലധികം രൂപ ബോണസായി പ്രധാനമന്ത്രി കൈമാറി. വാരണാസിയുടെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ നഗരത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Tags: Narendra ModiVaranasiProjectinagraution
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies