നക്ഷത്ര കാറിന് പിഴ വെറും 250 രൂപ!!! വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വിടാതെ 'ഔദ്യോഗിക പദവി' ഒപ്പം ഔദ്യോഗിക ഫോൺ നമ്പറും; ടോമിൻ തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ മടിച്ച് പോലീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നക്ഷത്ര കാറിന് പിഴ വെറും 250 രൂപ!!! വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വിടാതെ ‘ഔദ്യോഗിക പദവി’ ഒപ്പം ഔദ്യോഗിക ഫോൺ നമ്പറും; ടോമിൻ തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ മടിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 01:17 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ച മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദ്ദേശം നൽകിയിട്ടും കോട്ടയം പോലീസ് ഇതുവരെ അനങ്ങിയിട്ടില്ല. അതേസമയം, മോട്ടോർ വാഹന വകുപ്പ് നിയമലംഘനത്തിന് 250 രൂപ പിഴ ചുമത്തുകയും തച്ചങ്കരി ഈ തുക ഉടൻ തന്നെ അടച്ചുതീർക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ വാഹനത്തിലെ നിയമലംഘനം പുറംലോകം അറിഞ്ഞത്. കാറിന്റെ നമ്പർ പ്ലേറ്റിന് സമീപം ഡിജിപി പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ പ്രദർശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ മാധ്യമപ്രവർത്തകരും മറ്റും ചോദ്യങ്ങളുയർത്തി. ഇതോടെ ധൃതിയിൽ വാഹനത്തിലെ ബോർഡ് മാറ്റാനും സ്ഥലത്തുനിന്ന് വാഹനം നീക്കം ചെയ്യാനും അദ്ദേഹം ശ്രമിച്ചെങ്കിലും ദൃശ്യങ്ങൾ പുറത്തുവന്നു.

2023-ൽ വിരമിച്ചതിന് ശേഷമുള്ള കഴിഞ്ഞ മൂന്ന് വർഷക്കാലവും അദ്ദേഹം ഇതേ ഔദ്യോഗിക ചിഹ്നം പതിച്ച വാഹനത്തിലാണ് യാത്ര ചെയ്തിരുന്നത്. പദവി ദുരുപയോഗം ചെയ്തതിനെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് കോട്ടയം എസ്പിയോട് ഡിജിപി റിപ്പോർട്ട് തേടിയത്. എന്നാൽ, സഹപ്രവർത്തകനായിരുന്ന ഉന്നത ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ നടപടികളിലേക്ക് നീങ്ങാൻ പോലീസ് മടിക്കുന്നത് വകുപ്പിനുള്ളിൽ തന്നെ ചർച്ചയായിട്ടുണ്ട്.

വാഹനത്തിലെ ചിഹ്നത്തിന് പുറമെ, പോലീസിന്റെ ഔദ്യോഗിക സീരീസിലുള്ള ഫോൺ നമ്പർ തച്ചങ്കരി ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥർക്ക് ഇത്തരം നമ്പറുകൾ കൈവശം വെക്കാൻ അനുവാദമില്ലാതിരിക്കെ, ഇത് എങ്ങനെ സാധ്യമായി എന്നതിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എംവിഡി പിഴ ഈടാക്കിയതോടെ സാങ്കേതികമായി നിയമലംഘനം സ്ഥിരീകരിക്കപ്പെട്ടെങ്കിലും, പോലീസിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ വൈകുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.

Tags: carstarFormer DGP Tomin Thachankary
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies