കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചും തല പുറത്തിട്ടും മേപ്പയൂരിലെ വിവാഹ റോഡ് ഷോ; വാഹനങ്ങള്‍ പിടിച്ചെടുത്ത് എംവിഡി; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചും തല പുറത്തിട്ടും മേപ്പയൂരിലെ വിവാഹ റോഡ് ഷോ; വാഹനങ്ങള്‍ പിടിച്ചെടുത്ത് എംവിഡി; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 08:47 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഗതാഗതതടസ്സമുണ്ടാക്കി മേപ്പയൂരിലെ വിവാഹസംഘത്തിന്റെ യാത്രയിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഢംബര കാറുകളില്‍ ‘റോഡ് ഷോ’ നടത്തിയ സംഭവത്തിലാണ് എംവിഡി നടപടി. അതിൽ പങ്കാളികളായ വാഹനങ്ങൾക്കും ഡൈവർമാർക്കും എതിരെയാണ് നടപടി. വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. പങ്കാളികളായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കി. ഡ്രൈവര്‍മാര്‍ക്ക് എടപ്പാളില്‍ നടക്കുന്ന റോഡ് സുരക്ഷ ക്ലാസില്‍ പങ്കെടുക്കാനും മെഡിക്കല്‍ കോളജില്‍ ഒരു മാസത്തെ സാമൂഹ്യ സേവനത്തിനും അയക്കും.

കഴിഞ്ഞ ദിവസമാണ് മേപ്പയൂര്‍ മഞ്ഞക്കുളത്ത് നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് റോഡില്‍ ഗതാഗത തടസമുണ്ടാക്കി യുവാക്കള്‍ യാത്രചെയ്തത്. 5 ആഡംബര വാഹനങ്ങളിലാണ് യുവാക്കള്‍ സഞ്ചരിച്ചത്. കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചുമായിരുന്നു യാത്ര. വാഹനങ്ങളിലുണ്ടായിരുന്ന യുവാക്കള്‍ ഡോറിലൂടെ തല പുറത്തിട്ട് അപകടകരമായ രീതിയിലാണു യാത്ര ചെയ്തത്. ഇതിനു തൊട്ടു പിന്നാലെയാണ് വരനും സംഘവും മറ്റൊരു കാറില്‍ വന്നത്. ഈ വാഹനങ്ങളുടെ നമ്പര്‍ സഹിതം നാട്ടുകാര്‍ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു .ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്.

മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അറോഡ് ഷോയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിഡിയോയിലുള്ള മുഴുവന്‍ വാഹനങ്ങളോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Tags: mvdMeppayur
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies