"മാഡം, നിങ്ങൾ പേടിക്കണ്ട": ഗോവയിൽ തട്ടിപ്പുസംഘത്തെ തുരത്തി മലയാളി ദമ്പതികളെ രക്ഷിച്ച് യുവാവ്; വീഡിയോ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മാഡം, നിങ്ങൾ പേടിക്കണ്ട”: ഗോവയിൽ തട്ടിപ്പുസംഘത്തെ തുരത്തി മലയാളി ദമ്പതികളെ രക്ഷിച്ച് യുവാവ്; വീഡിയോ വൈറൽ

Vijayalakshmi V SbyVijayalakshmi V S
Apr 30, 2026, 12:50 pm IST
Facebook
Twitter
WhatsAppTelegram

ഗോവ: ഗോവയുടെ മണ്ണിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ചതിക്കുഴികളെ തുറന്നുകാട്ടി ഒരു ഗോവൻ യുവാവ്. കേരളത്തിൽ നിന്നുള്ള ദമ്പതികളെ തട്ടിപ്പുകാരിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയ ഓംകാർ ഗദ്ദനക്കേരി എന്ന വ്ലോഗറാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

മലയാളി ദമ്പതികളെ രണ്ട് യുവാക്കൾ തടഞ്ഞുനിർത്തി സംസാരിക്കുന്നത് കണ്ടാണ് ഓംകാർ ഇടപെട്ടത്. ദമ്പതികളായി എത്തുന്ന ടൂറിസ്റ്റുകളെയാണ് സംഘം പ്രധാനമായും നോട്ടമിടുന്നത്. ഇവർക്ക് രണ്ട് സ്ക്രാച്ച് കാർഡുകൾ നൽകും. ഇതിൽ ഒന്നിൽ വലിയൊരു സമ്മാനം അടിച്ചതായി കാണിക്കും. സമ്മാനം നൽകാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളെ അടുത്തുള്ള ഒരു ഓഫിസിലേക്ക് കൊണ്ടുപോകുന്നു. അവിടെ മൂന്ന് മുതൽ നാല് മണിക്കൂർ വരെ സഞ്ചാരികളെ തടഞ്ഞുവെച്ച്, ലക്ഷങ്ങൾ വിലമതിക്കുന്ന വ്യാജ ട്രാവൽ പാക്കേജുകൾ വാങ്ങാൻ നിർബന്ധിക്കുന്നു.

പോലീസ് വരുമെന്ന് ഓംകാർ താക്കീത് നൽകിയതോടെ തട്ടിപ്പുകാർ സ്ഥലംവിട്ടു. തുടർന്നാണ് ഈ തട്ടിപ്പിന് പിന്നിലെ ഭീകരത പുറംലോകമറിഞ്ഞത്. ‘മാഡം, നിങ്ങൾ പേടിക്കണ്ട, സമാധാനമായി ഗോവ ആസ്വദിക്കൂ’ എന്ന ഓംകാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയാണ്. താൻ രക്ഷിച്ചത് സ്വന്തം നാടിന്റെ അന്തസ്സാണെന്ന് ഓംകാർ പറഞ്ഞു. തട്ടിപ്പുകാരുടെ ശല്യം കാരണം ടൂറിസം മേഖല തകരുകയാണെന്നും, ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ ഉപജീവനമാർഗം അപകടത്തിലാണെന്നും ഇതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഗോവയിലെ പ്രശസ്തനായ മുറൽ ആർട്ടിസ്റ്റ് കൂടിയായ ഓംകാർ ഓംകാറിന്റെ വീഡിയോയ്‌ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. ലക്ഷങ്ങൾ വിലയുള്ള പാക്കേജുകൾ വിൽക്കാൻ വേണ്ടി മണിക്കൂറുകളോളം തങ്ങളെ തടഞ്ഞുവെച്ചതായി പല വിനോദസഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നു. ഗോവ സന്ദർശിക്കുന്നവർ ഇത്തരം ‘സൗജന്യ’ വാഗ്ദാനങ്ങളിൽ വീഴരുതെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന മുന്നറിയിപ്പ്.

Tags: Goa
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies