ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പത്താം ക്ലാസിൽ 99.18 ശതമാനവും ഐഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ -99.13 % വിജയവുമാണ് ഉള്ളത്. പത്താം ക്ലാസിൽ പെൺകുട്ടികളുടെ വിജയശതമാനം 99.46ഉം ആൺകുട്ടികളുടെ വിജയശതമാനം 98.93ഉം ആണ്. 12-ാം ക്ലാസിൽ പെൺകുട്ടികൾ 99.48 ശതമാനും ആൺകുട്ടികൾ 98.81ശതമാനവും വിജയം നേടി. രണ്ടു ക്ലാസുകളിലും വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. https://cisce.org, https://results.cisce ഈ സൈറ്റുകളിൽ പരീക്ഷാ ഫലം പരിശോധിക്കാം.
നാല് ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് പരീക്ഷയെഴുതിയത്.ക്യുആര്‍ കോഡുകള്‍ രേഖപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുകളാണ് ഇത്തവണ സിഐഎസ്‌സിഇ നല്‍കുന്നത്. 2025 ലെ പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ 99.02 ആയിരുന്നു രാജ്യത്തെ വിജയശതമാനം.















