ആര്‍ഷ സംസ്‌കാരം സനാതനം. ഇതിന് ഒരിക്കലും തകര്‍ച്ചയുണ്ടാകില്ല. ലോകം ഹിന്ദു ദര്‍ശനങ്ങളെ ഏറ്റെടുക്കണം: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആര്‍ഷ സംസ്‌കാരം സനാതനം. ഇതിന് ഒരിക്കലും തകര്‍ച്ചയുണ്ടാകില്ല. ലോകം ഹിന്ദു ദര്‍ശനങ്ങളെ ഏറ്റെടുക്കണം: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 07:52 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യരെ ഏകരായി കാണാനും അവരോട് നീതി പുലര്‍ത്താനും കഴിയുന്ന മഹത്തായ മാനവികത ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു. ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 16-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികത എന്നത് മനുഷ്യനെ ഒന്നായി കാണുകയും സ്‌നേഹിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഇന്ന് കലുഷിതമായ ലോകത്ത് മാനവികതയുടെ പ്രസക്തി നഷ്ടപ്പെടുന്നു. യജുര്‍വേദത്തില്‍ നിന്നാണ് മാനവികത ഉരുത്തിരിഞ്ഞത്, എന്നാല്‍ പലരും ഇന്ന് പ്രചരിപ്പിക്കുന്നത് അവിശ്വാസമായാണ്. മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കുന്ന കേവലം ശാരീരിക സവിശേഷതകള്‍ക്കപ്പുറം ഉന്നതങ്ങളായ അനേകം മൂല്യങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നു. മതം, സാമൂഹികം, സാംസ്‌കാരികം, സാമ്പത്തികം, രാഷ്‌ട്രീയം തുടങ്ങി മനുഷ്യന്‍ ഇടപെടുന്ന സകല മേഖലകളിലും അത് പ്രകടമാകുമ്പോഴാണ് മാനവികത അര്‍ത്ഥപൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ഷ സംസ്‌കാരം സനാതനമാണ്. ഇതിന് ഒരിക്കലും തകര്‍ച്ചയുണ്ടാകില്ല. ലോകം ഹിന്ദു ദര്‍ശനങ്ങളെ ഏറ്റെടുക്കണമെന്നും നഗരേഷ് പറഞ്ഞു.

ഹിന്ദുക്കള്‍ സംഘടിതരാകണമെന്ന് മനസിലാക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നതെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. അസംഘടിതരും ബലഹീനരുമായി തുടരുക എന്നത് ദുഷ്ടന്മാരുടെ ക്രൂരതകളെ ക്ഷണിച്ചുവരുത്തുക എന്നതാണ്. ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം ഇത് മനസിലാക്കണം. ഹിന്ദുക്കള്‍ ഐക്യത്തോടെ നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സനാതന ധര്‍മത്തെ കടന്നാക്രമിക്കുന്നവരില്‍ നിന്നും രക്ഷിക്കുന്നവരാകണം ഹിന്ദുക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ശാസ്തമംഗലം എസ്. അജിത്ത്കുമാര്‍ അധ്യക്ഷനായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, മുന്‍ കൗണ്‍സിലര്‍ പി. അശോക് കുമാര്‍, ഹിന്ദുധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദുധര്‍മ്മ പരിഷത്ത് പ്രസിഡന്റ് എം ഗോപാല്‍ സ്വാഗതവും കെ. പി. സാജു നന്ദിയും പറഞ്ഞു.

Tags: Thiruvananthapuram
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies