പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു 
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 01:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് ഡിജോ കാപ്പൻ.

കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് കാര്‍ അപകടത്തിൽ പരിക്കേറ്റത്.തിരുവനന്തപുരത്തെ ഫ്‌ലാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍ നിന്ന് കാര്‍ താഴേയ്‌ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. മാധ്യമചര്‍ച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. കേരളത്തിന്റെ രാഷ്‌ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.

കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനം കെഎസ് സി യിലൂടെയാണ് പൊതുരംഗത്തേക്കുളള തുടക്കം. 1982 ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെ എസ് സിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്. 1998 ൽ സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ചു.

ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയും റോഡ് സുരക്ഷയ്‌ക്ക് വേണ്ടിയും നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. ഗതാഗതം, വൈദ്യതി മേഖലയിലെ കൺസ്യൂമർ ഫോറങ്ങളുടെ അമരക്കാരനായും ഇദ്ദേഹം അറിയപ്പെടുന്നു. ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിങ് വിഭാഗം മേധാവിയാണ്.

Tags: Dijo Kappan
ShareTweetSendShare

More News from this section

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ നിർണായക വഴിത്തിരിവ്; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

പ്രണയം നിരസിച്ചതിന് പതിനാറുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; 21 കാരനായി തെരച്ചിൽ ഊർജ്ജിതം; കഴുത്തിന് പരിക്കേറ്റ കുട്ടി ചികിത്സയിൽ

10 മിനിറ്റ് ആയില്ലേ?? യുഡിഎഫ് അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടത്തിയിട്ടില്ല; വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല; കെ. എസ്. ഹംസ

അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്കും കച്ചവടക്കാരനും പരിക്ക്

വൈദ്യുത ലൈനിന്റെ അറ്റകുറ്റപണിക്കിടെ അപകടം; ഷോക്കേറ്റ താഴെവീണ കെഎസ്ഇബി ലൈൻമാൻ മരിച്ചു

Latest News

കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്

ലോകകപ്പ് കളിക്കാന്‍ കാനഡയില്‍ പ്രവേശനം നിഷേധിച്ചു; ഘാന താരം തോമസ് പാര്‍ട്ടി ഇന്ന് കോടതിയെ സമീപിക്കും

തന്ത്രശാസ്ത്ര രംഗത്ത് പുരോഗമനാത്മകമായ വിപ്ലവം സൃഷ്ടിച്ച ബ്രഹ്മശ്രീ അനിരുദ്ധൻ തന്ത്രികൾ അന്തരിച്ചു

കോഴിക്കോട് മലമ്പനിയും; 63 കാരന് രോഗം സ്ഥിരീകരിച്ചു

ആദ്യ കളിയിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ ടുണീഷ്യന്‍ കോച്ചിനെ മാറ്റി; രക്ഷകനായി അര്‍ജന്റീനയെ വീഴ്‌ത്തിയ ഹെര്‍വ് റെനാര്‍ഡ് എത്തും

യാത്രാമധ്യേ സാങ്കേതിക തകരാര്‍: കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ തിരിച്ചിറക്കി

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരായ വിമർശനം, പ്രകടമാക്കുന്നത് അസഹിഷ്ണുത: അനൂപ് ആന്റണി

ഓസ്ട്രേലിയൻ പൗരയായ ഒൻപത് വയസുകാരിയെ പാക് പൊലീസ് വെടിവച്ചു കൊന്നു; പിതാവും സഹോദരനും അതീവ ഗുരുതരാവസ്ഥയിൽ; അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies