ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരായ വിമർശനം, പ്രകടമാക്കുന്നത് അസഹിഷ്ണുത: അനൂപ് ആന്റണി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരായ വിമർശനം, പ്രകടമാക്കുന്നത് അസഹിഷ്ണുത: അനൂപ് ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 02:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രഭാഷണ പരിപാടിയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ ചൊല്ലി ഉയരുന്ന വിവാദങ്ങളും, അവർ മാപ്പ് പറയണമെന്ന ആവശ്യവും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഒരു ജനാധിപത്യ രാജ്യത്തിൽ ഏതെങ്കിലും ഒരു ആശയധാരയുടെ പ്രഭാഷണം കേൾക്കാനോ, ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനോ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ട്. സർസംഘചാലകിന്റെ ഒരു പ്രഭാഷണം കേൾക്കാൻ പോയതിന്റെ പേരിൽ വൈസ് ചാൻസലർമാരുടെ അന്തസ് നഷ്ടപ്പെടുമെന്ന വാദം തികച്ചും ബാലിശവും രാഷ്‌ട്രീയ പ്രേരിതവുമാണ്.

രാഷ്‌ട്രീയ നേതാക്കൾ വിവിധ സമുദായ-മത സംഘടനകളുടെ വേദികളിൽ സ്ഥിരമായി പങ്കെടുക്കുകയും അവരുടെ പരിപാടികളിൽ പ്രസംഗിക്കുകയും ചെയ്യുന്നത് കേരളത്തിൽ സാധാരണമാണ്. അത്തരം സന്ദർഭങ്ങളിൽ ആരും അവരുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാറില്ല. എന്നാൽ ആർഎസ്എസ് എന്ന സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം വിമർശനം ഉയർത്തുന്നത് ഇരട്ടത്താപ്പാണ്.

ആർഎസ്എസ് രാജ്യസേവനത്തിനും സാമൂഹിക ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്. സംഘടനയുടെ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല. മറിച്ച് രാജ്യത്തിന്റെ പുരോഗതിക്കും ദേശീയ ഐക്യത്തിനും വേണ്ടിയുള്ള സന്ദേശങ്ങളാണ് അവിടെ ഉയരാറുള്ളത്. വൈസ് ചാൻസലർമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവർ ആദ്യം ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും കുറിച്ച് ആത്മപരിശോധന നടത്തണം.

“ഇവിടെ പോകരുത്, അവിടെ ഇരിക്കരുത്, ഇതു കേൾക്കരുത്” എന്ന രീതിയിലുള്ള രാഷ്‌ട്രീയ നിലപാടുകളാണ് കേരളത്തിലെ പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടത്. ജനങ്ങൾ ഇന്ന് എല്ലാ ആശയങ്ങളും കേൾക്കുകയും സ്വതന്ത്രമായി ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കാലഘട്ടമാണ്. ആ മാറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ടാകാം. എന്നാൽ അസഹിഷ്ണുതയും വിലക്കുകളും കൊണ്ടല്ല, ആശയങ്ങൾ കൊണ്ടാണ് ആശയങ്ങളെ നേരിടേണ്ടതെന്നും അനൂപ് ആന്റണി പറഞ്ഞു.

Tags: V D SATHEESHANBJP State General Secretary Anoop Antony
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies