ലോകകപ്പ് കളിക്കാന്‍ കാനഡയില്‍ പ്രവേശനം നിഷേധിച്ചു; ഘാന താരം തോമസ് പാര്‍ട്ടി ഇന്ന് കോടതിയെ സമീപിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് കളിക്കാന്‍ കാനഡയില്‍ പ്രവേശനം നിഷേധിച്ചു; ഘാന താരം തോമസ് പാര്‍ട്ടി ഇന്ന് കോടതിയെ സമീപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 03:00 pm IST
Facebook
Twitter
WhatsAppTelegram

ടൊറന്റോ: 2026 ഫിഫ ലോകകപ്പിലെ ഘാനയുടെ ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ, ടീമിന്റെ ഡെപ്യൂട്ടി ക്യാപ്റ്റനും പ്രമുഖ മിഡ്ഫീല്‍ഡറുമായ തോമസ് ടെയ് പാര്‍ട്ടിയുടെ പങ്കാളിത്തം പ്രതിസന്ധിയില്‍. കാനഡയില്‍ പ്രവേശനാനുമതി (വിസ) നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് താരം കനേഡിയന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

നാളെ പാനമയ്‌ക്കെതിരെയാണ് ലോകകപ്പില്‍ ഘാനയുടെ (ബ്ലാക്ക് സ്റ്റാര്‍സ്) ആദ്യ മത്സരം. കാനഡയുടെ വിലക്കിനെതിരെ തോമസ് പാര്‍ട്ടി കോടതിയെ സമീപിക്കുന്ന കാര്യം ഘാന കായിക-വിനോദ മന്ത്രി കോഫി ആഡംസ് സ്ഥിരീകരിച്ചു. കോടതി വിധി അനുകൂലമാകുമെന്നും താരം ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കാനഡയിലെ ഘാന എംബസിയുടെയും സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ് പാര്‍ട്ടി ഈ നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. നിലവില്‍ ടൊറന്റോയിലുള്ള ഘാന ടീം ക്യാമ്പില്‍ പാര്‍ട്ടിക്ക് ചേരാന്‍ കഴിഞ്ഞിട്ടില്ല. യുണൈറ്റഡ് കിംഗ്ഡത്തില്‍ (യുകെ) താരത്തിനെതിരെയുള്ള നിയമനടപടികള്‍ ചൂണ്ടിക്കാണിച്ചാണ് കനേഡിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ വിസ നിഷേധിച്ചത്.

മുന്‍ ആഴ്‌സണല്‍ താരമായ പാര്‍ട്ടിക്കെതിരെ യുകെയില്‍ നാല് സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ഏഴ് ബലാത്സംഗക്കേസുകളും ഒരു മര്‍ദ്ദനക്കേസും നിലവിലുണ്ട്. 2020-നും 2022-നും ഇടയില്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവങ്ങളിലാണ് ഈ കേസുകള്‍. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച പാര്‍ട്ടി താന്‍ നിരപരാധിയാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.

വിസ ലഭിക്കാത്തതിനെ തുടര്‍ന്ന്, തിങ്കളാഴ്ച ബിഎംഒ ഫീല്‍ഡില്‍പാനമയ്‌ക്കെതിരെയുള്ള ഗ്രൂപ്പ് എല്‍ മത്സരത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ക്കായി ടൊറന്റോയിലെത്തിയ ഘാന സംഘത്തോടൊപ്പം 32-കാരനായ പാര്‍ട്ടിക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച കോടതി വിധി അനുകൂലമായാല്‍ ഈ മിഡ്ഫീല്‍ഡര്‍ക്ക് ഉടന്‍ തന്നെ ടീമിനൊപ്പം ചേരാനും ബുധനാഴ്ച പാനമയ്‌ക്കെതിരെ കളിക്കാനും സാധിക്കും.

ഇനി കോടതിയില്‍ നിന്ന് താല്‍ക്കാലിക സ്റ്റേ ലഭിച്ചില്ലെങ്കില്‍ പോലും, ഗ്രൂപ്പ് ഘട്ടത്തിലെ ഘാനയുടെ അടുത്ത മത്സരങ്ങളായ ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവര്‍ക്കെതിരെ പാര്‍ട്ടിക്ക് കളിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: fifa world cupEntry BanThomas Parteyto appear in Canadian Court
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies