ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാന രൂപീകരണ ദിനം: ആശംസകളുമായി പ്രധാനമന്ത്രി; ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളും മാതൃകയെന്ന് പ്രശംസ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാന രൂപീകരണ ദിനം: ആശംസകളുമായി പ്രധാനമന്ത്രി; ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളും മാതൃകയെന്ന് പ്രശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 02:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളുടെ രൂപീകരണ ദിനത്തില്‍ (സ്റ്റേറ്റ്ഹുഡ് ഡേ) ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന കുതിപ്പില്‍ ഇരു സംസ്ഥാനങ്ങളും വിലപ്പെട്ട സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവെച്ച പ്രത്യേക സന്ദേശങ്ങളിലാണ് അദ്ദേഹം ഇരു സംസ്ഥാനങ്ങളുടെയും പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചത്.

ഗുജറാത്ത് ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍, സംസ്ഥാനത്തിന്റെ സമ്പന്നമായ ചരിത്രത്തെയും ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ‘ഗുജറാത്തിന്റെ സവിശേഷമായ ചരിത്രവും ഉശിരും ആഘോഷിക്കപ്പെടുന്ന ദിനമാണിന്ന്. ഇന്ത്യയുടെ പുരോഗതിയില്‍ ഗുജറാത്ത് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഗുജറാത്തികളുടെ സംരംഭകത്വ സ്വഭാവവും ഊര്‍ജ്ജസ്വലതയും എടുത്തു പറയേണ്ടതാണ്. വരും കാലങ്ങളിലും സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ,’ എന്ന് അദ്ദേഹം കുറിച്ചു.

സാമൂഹിക ഉണര്‍വിന്റെയും സാംസ്‌കാരിക സമ്പന്നതയുടെയും നീണ്ട ചരിത്രമാണ് മഹാരാഷ്‌ട്രയ്‌ക്കുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാഹിത്യം, നാടകം, സംഗീതം, സിനിമ, വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ എല്ലാ മേഖലകളിലും മഹാരാഷ്‌ട്ര ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയുടെയും അവിടുത്തെ ജനങ്ങളുടെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1960 മെയ് ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ പഴയ ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നത്. ഇതിന്റെ ഓര്‍മ്മയ്‌ക്കായാണ് എല്ലാ വര്‍ഷവും മെയ് 1 സംസ്ഥാന രൂപീകരണ ദിനമായി ആഘോഷിക്കുന്നത്.

Tags: Narendra ModiGujaratMAHARASHRAstatehood day
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies