ലങ്കന്‍ ക്രിക്കറ്റിന് വീണ്ടും നാണക്കേട്: വനിതാ ഡോക്ടര്‍മാരുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് അണ്ടര്‍-19 താരങ്ങള്‍ അറസ്റ്റില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലങ്കന്‍ ക്രിക്കറ്റിന് വീണ്ടും നാണക്കേട്: വനിതാ ഡോക്ടര്‍മാരുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് അണ്ടര്‍-19 താരങ്ങള്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 02:25 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെട്ട ലൈംഗികാരോപണങ്ങളുടെ പരമ്പരയില്‍ ഏറ്റവും പുതിയതായി ജൂനിയര്‍ താരങ്ങളും കുടുങ്ങുന്നു. ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് വനിതാ ഡോക്ടര്‍മാരുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ രഹസ്യമായി പകര്‍ത്തിയതിന് രണ്ട് ശ്രീലങ്കന്‍ അണ്ടര്‍-19 ക്രിക്കറ്റ് താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. നരഹെന്‍പിറ്റയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രൊഫഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ വനിതാ ഡോക്ടര്‍മാരാണ് താരങ്ങളുടെ അതിക്രമത്തിന് ഇരയായത്. കുളിമുറിയിലെ വിടവുകളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പരിശോധിച്ചപ്പോള്‍ പുരുഷന്മാരുടെ ദൃശ്യങ്ങളും ഇവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലോ സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഹള്‍ഫ്സ്ഡോര്‍പ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ താരങ്ങള്‍ക്ക് ജാമ്യം ലഭിച്ചു. മെയ് 25-ന് കേസ് വീണ്ടും പരിഗണിക്കും. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ മുന്‍പും സമാനമായ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. 2022-ലെ ടി20 ലോകകപ്പിനിടെ ഓസ്ട്രേലിയയില്‍ വെച്ച് ബലാത്സംഗക്കേസില്‍ ദനുഷ്‌ക ഗുണതിലക അറസ്റ്റിലായെങ്കിലും പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

ദുലിപ് സമരവീര വിക്ടോറിയയില്‍ കോച്ചിംഗ് നടത്തുന്നതിനിടെ വനിതാ താരത്തോട് മോശമായി പെരുമാറിയതിന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇദ്ദേഹത്തെ 20 വര്‍ഷത്തേക്ക് വിലക്കി. 2010-ലെ സിംബാബ്വെ പര്യടനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം തിലകരത്‌ന ദില്‍ഷനെതിരെ ഉയര്‍ന്നിരുന്നു. മറ്റ് രണ്ട് സഹതാരങ്ങളും അന്ന് സംശയനിഴലിലായിരുന്നു.

ജൂനിയര്‍ തലം മുതല്‍ സീനിയര്‍ തലം വരെ താരങ്ങള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ വര്‍ദ്ധിക്കുന്നത് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. താരങ്ങളെ സാംസ്‌കാരികമായും ധാര്‍മ്മികമായും വളര്‍ത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നു എന്ന വിമര്‍ശനം ശക്തമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ലങ്കന്‍ ക്രിക്കറ്റിന്റെ അന്താരാഷ്‌ട്ര പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിക്കുന്നു.

Tags: cricketSri LankaarrestedBATHROOMunder 19 cricket playerfilming women
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies