ആലപ്പുഴ: ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെ മകൾ ആര്യമോൾ (26) ആണ് മരിച്ചത്. വിദേശ ജോലിക്കായി ബെംഗളുരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്.
ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ട് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി. വീണ്ടും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ രോഗം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.അവിടെ ചികിത്സയിലിരിക്കെയാണ് മരണം.















