ശബരിമലയിലെ സ്വര്‍ണ്ണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് കടത്തി; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ വെളിപ്പെടുത്തല്‍; അന്വേഷണം അന്യ സംസ്ഥാന ക്ഷേത്രങ്ങളിലേക്കും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ സ്വര്‍ണ്ണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് കടത്തി; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ വെളിപ്പെടുത്തല്‍; അന്വേഷണം അന്യ സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 10:18 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണം അയല്‍സംസ്ഥാനങ്ങളിലെ ക്ഷേത്ര നവീകരണത്തിനായി ഉപയോഗിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മുഖ്യപ്രതിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുമായ പങ്കജ് ഭണ്ഡാരി നല്‍കിയ നിര്‍ണ്ണായക മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ അന്വേഷണ സംഘം പരിശോധന ആരംഭിച്ചു.

ഈ ക്ഷേത്രങ്ങളിലെ കൊടിമരങ്ങള്‍ സ്വര്‍ണ്ണം പൂശുന്നതിനും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മോഷ്ടിച്ച സ്വര്‍ണ്ണമാണ് ഉപയോഗിച്ചതെന്നാണ് മൊഴി. സ്മാര്‍ട്ട് ക്രിയേഷന്‍സ് കരാറെടുത്ത ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നിലവില്‍ എസ്ഐടിയുടെ പരിശോധന പുരോഗമിക്കുന്നത്. സ്വര്‍ണ്ണം ഉരുക്കി വേര്‍തിരിച്ചെടുക്കുന്നതില്‍ പ്രതികള്‍ അശാസ്ത്രീയമായ രീതികളാണ് അവലംബിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനായി ഉപയോഗിച്ച രാസലായനികള്‍ ശാസ്ത്രീയ പരിശോധനയ്‌ക്കായി ലാബിലേക്ക് അയക്കും.

ലായനിയിലെ ഘടകങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിലൂടെ സ്വര്‍ണ്ണത്തിന്റെ അളവിനെക്കുറിച്ചും കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് എസ്ഐടി കണക്കുകൂട്ടുന്നത്. അന്വേഷണത്തില്‍ ലഭിച്ച പുതിയ വിവരങ്ങളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഉള്‍പ്പെടുത്തി ഉടന്‍ തന്നെ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. ശബരിമലയിലെ പവിത്രമായ സ്വര്‍ണ്ണം മറ്റ് ഇടങ്ങളിലേക്ക് കടത്തിയെന്ന വാര്‍ത്ത ഭക്തര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതികളുടെ അന്തര്‍സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ സ്വര്‍ണ്ണം ഇത്തരത്തില്‍ കടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്.

Tags: SABARIMALASmart Creationpankaj bhandariswarna palli
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies