ആഴക്കടലില്‍ വിരിഞ്ഞ വിസ്മയം; സമുദ്രാന്തര്‍ഭാഗത്ത് കൂറ്റന്‍ ത്രിവര്‍ണ്ണ പതാകയുമായി ആന്‍ഡമാന്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഴക്കടലില്‍ വിരിഞ്ഞ വിസ്മയം; സമുദ്രാന്തര്‍ഭാഗത്ത് കൂറ്റന്‍ ത്രിവര്‍ണ്ണ പതാകയുമായി ആന്‍ഡമാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 03:00 pm IST
FacebookTwitterWhatsAppTelegram

ശ്രീവിജയപുരം: ലോക റെക്കോര്‍ഡുകള്‍ ഭേദിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹം. സ്വരാജ് ദ്വീപിലെ വിഖ്യാതമായ രാധാനഗര്‍ ബീച്ചിന് സമീപം കടലിനടിയില്‍ ഭീമാകാരമായ ദേശീയ പതാക സ്ഥാപിച്ചാണ് ആന്‍ഡമാന്‍ ഭരണകൂടം ചരിത്രം കുറിച്ചത്. 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ഇന്ത്യയുടെ അഭിമാനമായ ത്രിവര്‍ണ്ണ പതാകയാണ് നീലക്കടലിന്റെ ആഴങ്ങളില്‍ അനാവരണം ചെയ്തത്. അതിസങ്കീര്‍ണ്ണമായ ഈ സമുദ്ര ദൗത്യത്തിന് പിന്നില്‍ വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമമുണ്ട്. ആന്‍ഡമാന്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, വനം വകുപ്പ് എന്നിവര്‍ക്കൊപ്പം ഇരുന്നൂറിലധികം പ്രൊഫഷണല്‍ സ്‌കൂബ ഡൈവര്‍മാരും കൈകോര്‍ത്തു.

ഈ ദൗത്യത്തിലെ ഏറ്റവും വലിയ പ്രത്യേകത മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമായിരുന്നു. ഫത്തേ ജഹാന്‍ സിംഗ് (16), ലാവണ്യ ഐറ (15), രണ്‍വിജയ് സിംഗ് (14) എന്നിവര്‍ ഈ ചരിത്ര നേട്ടത്തില്‍ പങ്കാളികളായ ഏറ്റവും പ്രായം കുറഞ്ഞ ഡൈവര്‍മാരായി മാറി. ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷണ്‍ കുമാര്‍, ഡിജിപി എച്ച് എസ് ധലിവാള്‍ തുടങ്ങി ഭരണരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആഗോളതലത്തില്‍ സ്‌നോര്‍ക്കലിംഗിനും ഡൈവിംഗിനും പേരുകേട്ട ആന്‍ഡമാനെ സാഹസിക ടൂറിസത്തിന്റെ ലോക ഭൂപടത്തില്‍ ഒന്നാമതെത്തിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

‘കടലിനടിയില്‍ പതാക ഉയര്‍ത്തിയതിലൂടെ ഇന്ത്യയുടെ കരുത്തും പൈതൃകവും സമുദ്ര വിനോദസഞ്ചാര സാധ്യതകളും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ്.’ പതാകയുടെ റെക്കോര്‍ഡിന് തൊട്ടുപിന്നാലെ മറ്റൊരത്ഭുതം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇന്ന് സ്വരാജ് ദ്വീപിലെ ലൈറ്റ് ഹൗസ് ഡൈവ് സൈറ്റില്‍ വെച്ച് സമുദ്രാന്തര്‍ഭാഗത്തെ ഏറ്റവും ഉയരം കൂടിയ ‘മനുഷ്യ ഗോപുരം’ നിര്‍മ്മിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ഇതിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കാമെന്നാണ് പ്രതീക്ഷ.

Tags: andamanUnder Watermasisve national flag
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies