നാല് സംസ്ഥാനങ്ങൾ, ഒരു കേന്ദ്രഭരണ പ്രദേശം : അഞ്ചിടങ്ങളിലെ ജനവിധി അറിയാൻ നിമിഷങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാല് സംസ്ഥാനങ്ങൾ, ഒരു കേന്ദ്രഭരണ പ്രദേശം : അഞ്ചിടങ്ങളിലെ ജനവിധി അറിയാൻ നിമിഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2026, 07:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഒരു മാസത്തോളം നീണ്ട ആകാംക്ഷക്ക് വിരാമമായി കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും ഭരണത്തിന്റെ വിധി നിശ്ചയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, ആസാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ രണ്ടുഘട്ടമായായിരുന്നു വോട്ടെടുപ്പ്.പോണ്ട (ഗോവ), ബാഗല്‍കോട്ട്, ദവാനഗേരെ സൗത്ത്, (കര്‍ണാടക), കോറിഡംഗ് (നാഗാലാന്‍ഡ്), ധര്‍മ്മനഗര്‍ (ത്രിപുര), ഉംറേത്ത് (ഗുജറാത്ത്), രാഹുറി, ബാരാമതി (മഹാരാഷ്‌ട്ര) എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.

രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പതിവ് പോലെ ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. 8.30 മുതല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. രാവിലെ ഒൻപതു മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ വിവിധ സംസ്ഥാനങ്ങളില്‍ ആര് ഭരണത്തിലെത്തുമെന്ന ചിത്രം തെളിയും.ബംഗാളിലെ ഫാല്‍ട്ട മണ്ഡലത്തില്‍ റീ പോളിങ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മണ്ഡലമൊഴികെയുള്ള വോട്ടണ്ണലാണ് ഇന്ന് നടക്കുക.

കേരളത്തില്‍ 140, തമിഴ്നാട്ടില്‍ 234, പുതുച്ചേരിയില്‍ 30, ആസാമില്‍ 126, ബംഗാളില്‍ 294 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ട്രെന്‍ഡുകളും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ECINET മൊബൈല്‍ ആപ്പ് വഴിയോ results.eci.gov.in എന്ന പോര്‍ട്ടല്‍ വഴിയോ അറിയാം.

വോട്ടെണ്ണൽ ഹാളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർക്കെല്ലാം ക്യുആർ കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് ആണ് ഇത്തവണ നൽകുന്നത്. മുൻപ് കാസർകോട് മണ്ഡലത്തിൽ നടപ്പാക്കിയ മാതൃകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്നത്.

വോട്ടെണ്ണൽ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് മദ്യവിൽപ്പന ശാലകളും ബാറുകളും പ്രവർത്തിക്കില്ല.

Tags: kerala assembly election 2026
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies