ഗോവയില്‍ കടുവ ചത്ത നിലയില്‍; ടൈഗര്‍ റിസര്‍വ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയില്‍ കടുവ ചത്ത നിലയില്‍; ടൈഗര്‍ റിസര്‍വ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2026, 08:15 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഗോവയിലെ ധര്‍ബന്ദോര വനമേഖലയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ആഗ്ലോട്ട് ഗ്രാമത്തിന് സമീപമാണ് കടുവയുടെ അഴുകിയ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയും വനത്തിനുള്ളില്‍ തിരച്ചില്‍ ശക്തമാക്കുകയും ചെയ്തു. കടുവയുടെ ജഡം പൂര്‍ണ്ണമായും അഴുകിയ നിലയിലായതിനാല്‍ മരണകാരണം വ്യക്തമല്ലെങ്കിലും, പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. കടുവയുടെ പല്ലുകളും നഖങ്ങളും നഷ്ടപ്പെട്ടതായി സംശയമുയര്‍ന്നെങ്കിലും, ജഡം അഴുകിയതിനാലോ മറ്റ് മൃഗങ്ങള്‍ ഭക്ഷിച്ചതിനാലോ സംഭവിച്ചതാകാമെന്നാണ് അധികൃതരുടെ വിശദീകരണം. ഗോവയില്‍ സ്ഥിരതാമസക്കാരായ കടുവകളില്ലെന്ന സര്‍ക്കാരിന്റെ വാദത്തിനിടയിലും 2009-ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആറാമത്തെ കടുവ മരണമാണിത്.

മഹാവീര്‍ വന്യജീവി സങ്കേതത്തിന് പുറത്തുള്ള സ്വകാര്യ വനമേഖലയിലാണ് ഇപ്പോള്‍ ജഡം കണ്ടെത്തിയിരിക്കുന്നത്. മഹാദയി വന്യജീവി സങ്കേതവും സമീപപ്രദേശങ്ങളും ഉള്‍പ്പെടുത്തി ടൈഗര്‍ റിസര്‍വ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായി. മുന്‍പ് 2020-ല്‍ നാല് കടുവകളെ വിഷം കൊടുത്തു കൊന്ന സംഭവത്തിന് പിന്നാലെ ബോംബെ ഹൈക്കോടതി ടൈഗര്‍ റിസര്‍വ് വിജ്ഞാപനം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഗോവ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കടുവകള്‍ ഗോവയില്‍ സ്ഥിരമായി താമസിക്കുന്നില്ലെന്നും അയല്‍സംസ്ഥാനങ്ങളിലെ വനങ്ങളില്‍ നിന്ന് വല്ലപ്പോഴും കടന്നുപോകുന്നവ മാത്രമാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. നിലവിലുള്ള നിയമങ്ങള്‍ തന്നെ കടുവകള്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുന്നു. എന്നാല്‍, കേന്ദ്ര ഉന്നതാധികാര സമിതി 2025 നവംബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗോവയില്‍ ടൈഗര്‍ റിസര്‍വ് വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് നിര്‍ണ്ണായകമാകും.

Tags: FORESTtigerFound Dead
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies