പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു; രാജി അയച്ചത് പ്രത്യേക ദൂതന്‍ വഴി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു; രാജി അയച്ചത് പ്രത്യേക ദൂതന്‍ വഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2026, 08:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഊഴം തേടിയിറങ്ങിയ ഇടതുമുന്നണിയെ നിഷ്പ്രഭമാക്കി യുഡിഎഫിന് വന്‍ വിജയം. 104 സീറ്റുകളുടെ കൂറ്റന്‍ ഭൂരിപക്ഷവുമായാണ് ഐക്യജനാധിപത്യ മുന്നണി അധികാരം തിരിച്ചുപിടിച്ചത്. എല്‍ഡിഎഫ് 34 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍, ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകള്‍ നേടി എന്‍ഡിഎ നിയമസഭയില്‍ സാന്നിധ്യം ശക്തമാക്കി.

തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് (ലോക്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക്) പ്രത്യേക ദൂതന്‍ വഴിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. നാളെ രാജിവെക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. നാളത്തെ മന്ത്രി സഭാ യോഗവും ഉപേക്ഷിച്ചിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളില്‍ പോലും യുഡിഎഫ് സുനാമി ആഞ്ഞടിച്ച കാഴ്ചയാണ് വോട്ടെണ്ണലില്‍ കണ്ടത്. ഭരണവിരുദ്ധ തരംഗത്തില്‍ ഒട്ടുമിക്ക മന്ത്രിമാരും പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് പോലും പതര്‍ച്ച പ്രകടമായിരുന്നു. ആദ്യ ആറ് റൗണ്ടുകളിലും പിന്നിലായിരുന്ന മുഖ്യമന്ത്രി, വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലാണ് ലീഡ് പിടിച്ചതും കഷ്ടിച്ച് വിജയിച്ചു കയറിയതും. വോട്ടുനില ഒറ്റനോട്ടത്തില്‍; യുഡിഎഫ്: 104, എല്‍ഡിഎഫ്: 34, എന്‍ഡിഎ: 03

സംസ്ഥാനത്തെ രാഷ്‌ട്രീയ ചരിത്രത്തില്‍ തന്നെ വഴിത്തിരിവാകുന്ന ഈ ഫലം, വികസന മുരടിപ്പിനും അഴിമതിക്കുമെതിരെയുള്ള ജനവിധിയാണെന്ന് യുഡിഎഫ് നേതൃത്വം പ്രതികരിച്ചു. അതേസമയം, ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്നും പരാജയകാരണങ്ങള്‍ പരിശോധിക്കുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

Tags: Pinarayi VijayanResignationsubmit
ShareTweetSendShare

More News from this section

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies