ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ വിറപ്പിച്ച പോരാട്ടം; വി.പി. അബ്ദുള്‍ റഷീദിന് നേരെ ഭീഷണി; പോലീസ് സുരക്ഷ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ വിറപ്പിച്ച പോരാട്ടം; വി.പി. അബ്ദുള്‍ റഷീദിന് നേരെ ഭീഷണി; പോലീസ് സുരക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 08:27 am IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഐതിഹാസികമായ പോരാട്ടം കാഴ്ചവെച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.പി. അബ്ദുള്‍ റഷീദിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയെ വിറപ്പിച്ച പ്രകടനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള എട്ട് പഞ്ചായത്തുകളിലും വോട്ട് വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ അബ്ദുള്‍ റഷീദിന് സാധിച്ചു. വോട്ടെണ്ണലിന്റെ അഞ്ചാം റൗണ്ട് മുതല്‍ ആയിരത്തിലധികം വോട്ടുകളുടെ ലീഡ് ഉയര്‍ത്തി മുഖ്യമന്ത്രിയെ ആറാം റൗണ്ട് വരെ പിന്നിലാക്കിയ റഷീദ്, ഒരു ഘട്ടത്തില്‍ അട്ടിമറി വിജയം നേടുമെന്ന പ്രതീതി പോലും സൃഷ്ടിച്ചിരുന്നു.

സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍ദ്ദേശപ്രകാരം അബ്ദുള്‍ റഷീദിന്റെ പൊതുവച്ചേരിയിലെ വീടിനും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടമ്പൂര്‍, മുഴപ്പിലങ്ങാട് പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയോട് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ റഷീദിനായി. ഒടുവില്‍ പെരളശ്ശേരിയിലെ വോട്ടുകളാണ് പിണറായി വിജയന്റെ ലീഡ് ഉയര്‍ത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എം.വി. ഗോവിന്ദനെതിരെ മത്സരിച്ചപ്പോഴും സമാനമായ രീതിയില്‍ മികച്ച പ്രകടനം അബ്ദുള്‍ റഷീദ് പുറത്തെടുത്തിരുന്നു. പാര്‍ട്ടിയുടെ കരുത്തുറ്റ കേന്ദ്രങ്ങളില്‍ ചെന്ന് വോട്ട് ചോര്‍ത്തുന്നതില്‍ റഷീദ് കാണിക്കുന്ന മികവ് രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Tags: threatdharmmadamvp abdhul rasheedh
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies