തമിഴകത്ത് 'ദളപതി' ഭരണത്തിലേക്ക്? സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യുടെ നീക്കങ്ങള്‍ സജീവം; എം.എല്‍.എമാര്‍ റിസോര്‍ട്ടിലേക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴകത്ത് ‘ദളപതി’ ഭരണത്തിലേക്ക്? സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യുടെ നീക്കങ്ങള്‍ സജീവം; എം.എല്‍.എമാര്‍ റിസോര്‍ട്ടിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 01:07 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്യുടെ ‘തമിഴഗ വെട്രി കഴകം’ (ടിവികെ) ഭരണത്തിലേറാനുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി. 234 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണമെന്നിരിക്കെ, പത്ത് സീറ്റുകളുടെ കുറവ് നികത്താനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി ക്യാമ്പില്‍ മെനയുന്നത്. 34.9 ശതമാനം വോട്ട് വിഹിതം നേടിയാണ് ആദ്യ അങ്കത്തില്‍ തന്നെ വിജയ് വിസ്മയം തീര്‍ത്തത്.

ഭൂരിപക്ഷം തികയ്‌ക്കാന്‍ മൂന്ന് പ്രധാന സാധ്യതകളാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഡി.എം.കെ സഖ്യത്തിലുള്ള കോണ്‍ഗ്രസ് (5), ഇടത് പാര്‍ട്ടികള്‍ (2), ഐ.യു.എം.എല്‍ (2) എന്നിവരെ സ്വന്തം പാളയത്തിലെത്തിക്കുക. എന്നാല്‍ ദേശീയ തലത്തിലെ സഖ്യം പരിഗണിച്ച് കോണ്‍ഗ്രസ് എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണ്ണായകമാണ്.

മറ്റു പാര്‍ട്ടികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നുള്ള പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുക. 2006-ല്‍ കരുണാനിധി പയറ്റിയ ഇതേ തന്ത്രം വിജയ്യും ആലോചിക്കുന്നുണ്ട്. എ.ഐ.എ.ഡി.എം.കെയിലെ അതൃപ്തരായ എം.എല്‍.എമാരെ ഒപ്പം കൂട്ടി ഭരണം സുരക്ഷിതമാക്കുക. തിരഞ്ഞെടുക്കപ്പെട്ട 108 ജനപ്രതിനിധികളെയും മറ്റ് പാര്‍ട്ടികള്‍ സ്വാധീനിക്കാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് ടിവികെ നേതൃത്വം. എം.എല്‍.എമാരെ എല്ലാവരെയും മഹാബലിപുരത്തെ ഫോര്‍ പോയിന്റ്സ് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വിജയ് നേരിട്ടാണ് അംഗങ്ങളുടെ സുരക്ഷയും രാഷ്‌ട്രീയ ഐക്യവും വിലയിരുത്തുന്നത്.

ഗവര്‍ണറുടെ തീരുമാനം വരും ദിവസങ്ങളില്‍ തമിഴ്നാട് രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായകമാകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമോ അതോ മുന്നണി സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. വരും മണിക്കൂറുകളില്‍ തമിഴ് മണ്ണില്‍ പുതിയൊരു രാഷ്‌ട്രീയ അധ്യായം കുറിക്കപ്പെടുമോ എന്ന് വ്യക്തമാകും.

Tags: tamil naduvijayTVK
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies