ജലന്ധറില്‍ ബി.എസ്.എഫ് ആസ്ഥാനത്തിന് മുന്നില്‍ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണസംഘം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജലന്ധറില്‍ ബി.എസ്.എഫ് ആസ്ഥാനത്തിന് മുന്നില്‍ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 07:44 am IST
Facebook
Twitter
WhatsAppTelegram

ജലന്ധര്‍: പഞ്ചാബിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് തൊട്ടുമുന്നില്‍ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച സംഭവം സുരക്ഷാ ഏജന്‍സികളെ മുള്‍മുനയിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം അതീവ സുരക്ഷാ മേഖലയിലുണ്ടായ സ്‌ഫോടനം ജലന്ധര്‍ നഗരത്തെ ഭീതിയിലാഴ്‌ത്തി. അമൃത്സര്‍-ഡല്‍ഹി ദേശീയപാതയെ നഗരവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് വന്‍ ശബ്ദത്തോടെ തകര്‍ന്നത്.

സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ട്രാഫിക് സിഗ്‌നലിന് കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന് പിന്നാലെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയായി. അപകടത്തിന്റെ തീവ്രതയില്‍ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ദൂരേക്ക് തെറിച്ചു വീണു. ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപം നടന്ന സംഭവമായതിനാല്‍ പോലീസ് കമ്മീഷണര്‍ ധന്‍പ്രീത് കൗര്‍ രണ്‍ധാവയുടെ നേതൃത്വത്തിലുള്ള സംഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

‘പ്രാഥമിക പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഗൗരവകരമായ അന്വേഷണമാണ് നടക്കുന്നത്.’ – പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സ്‌കൂട്ടര്‍ ഉടമയും ഒരു ഡെലിവറി ഏജന്റുമായ ഗുര്‍പ്രീത് സിംഗിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബി.എസ്.എഫ് ഓഫീസില്‍ ഒരു ഓര്‍ഡര്‍ നല്‍കി മടങ്ങുന്നതിനിടെയാണ് വാഹനം പൊട്ടിത്തെറിച്ചതെന്നാണ് മൊഴി. വാഹനത്തിന്റെ മെക്കാനിക്കല്‍ തകരാറാണോ അതോ പുറത്തുനിന്നുള്ള ആസൂത്രിത നീക്കമാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനകള്‍ നടന്നുവരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഇന്ന് ജലന്ധറില്‍ സന്ദര്‍ശനം നടത്താനിരിക്കെ ഉണ്ടായ ഈ സംഭവം ഗൂഢാലോചനയാണോ എന്ന സംശയം ശക്തമാക്കുന്നുണ്ട്. അതിര്‍ത്തി മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമമാണോ ഇതെന്ന് സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.

Tags: punjabscooter blastoutside bsf headquarters
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies