മലപ്പുറം: വി. ഡി സതീശനെ സ്പോൺസർ ചെയ്തിരിക്കുന്നത് ലീഗ് ആണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന് ലീഗ് പറഞ്ഞാൽ സതീശൻ ചാടിക്കളിക്കുേ. സതീശൻ എസ്എൻഡിപിയെ യെ ഒരു ചുക്കും ചെയ്യില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
മാത്യു കുഴൽനാടന്റെ കഴുത്ത് വെട്ടിയവർ ഇനി ഭരണത്തിൽ വന്നാൽ ആരുടെയൊക്കെ കഴുത്ത് വെട്ടും. ലീഗ് അഭിപ്രായം പറയുന്നവരുടെ വായ് അടപ്പിക്കുകയാണ്. ലീഗ് പറയുന്നതിന് ഒത്തു പറയുന്നവരെയാണ് അവർക്ക് വേണ്ടത്. മുസ്ലിം ലീഗ് കാണിക്കുന്ന വിവേചനത്തെ കുറിച്ചാണ് താൻ പറഞ്ഞത്. സത്യം പറയാൻ നിവൃത്തിയില്ലെന്നും ലീഗ് വേട്ടയാടുന്നുവെന്നും വെള്ളാപ്പളളി പറഞ്ഞു.
തന്നെ തോൽപ്പിച്ചതാണെന്ന യു. പ്രതിഭയുടെ പരാമശത്തിനെ അതീരൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമർശിച്ചത്. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻതൂവലാണ്. ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നു. അവസരം കിട്ടിയപ്പോൾ ജനം വെച്ചുതാങ്ങി.
നിയമസഭയിൽ ഹിന്ദു എംഎൽഎമാർ കുറയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിൽ ഭൂരിപക്ഷം ന്യൂനപക്ഷമാകുന്നു. ന്യൂനപക്ഷം വോട്ട് ബാങ്കാണ്. അവർ ഒന്നിച്ചു നിൽക്കുന്നു. ഭൂരിപക്ഷം അത് മനസ്സിലാക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.















