രാമനാട്ടുകരയില്‍ പെയിന്റ് ഔട്ട്ലെറ്റ് കത്തിയമര്‍ന്നു; ഒന്നരക്കോടിയുടെ ഉല്‍പ്പന്നങ്ങളും ലക്ഷക്കണക്കിന് രൂപയുടെ കറന്‍സിയും ചാരമായി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമനാട്ടുകരയില്‍ പെയിന്റ് ഔട്ട്ലെറ്റ് കത്തിയമര്‍ന്നു; ഒന്നരക്കോടിയുടെ ഉല്‍പ്പന്നങ്ങളും ലക്ഷക്കണക്കിന് രൂപയുടെ കറന്‍സിയും ചാരമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2026, 07:17 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡിലെ ഏഷ്യന്‍ പെയിന്റ്സ് ഔട്ട്ലെറ്റിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ഉടമയ്‌ക്ക് കോടികളുടെ നഷ്ടം. കടയിലുണ്ടായിരുന്ന ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്റ്റോക്കും ഒന്‍പതര ലക്ഷത്തോളം രൂപയുടെ പണവും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഞായറാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഞായറാഴ്ചയായതിനാല്‍ രാവിലെ ഒരു മണിക്കൂര്‍ മാത്രം പ്രവര്‍ത്തിച്ച ശേഷം കട പൂട്ടി ഉടമ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കടയ്‌ക്കുള്ളില്‍ നിന്ന് തീ ഉയരുന്നത് സമീപത്തെ വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. മീഞ്ചന്തയില്‍ നിന്നും മലപ്പുറത്തു നിന്നുമായി എത്തിയ നാല് യൂണിറ്റ് അഗ്‌നിരക്ഷാ സേന ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. കടയുടെ ഡിസ്പ്ലേയില്‍ വെച്ചിരുന്ന ഏതാനും പെയിന്റ് ടിന്നുകള്‍ ഒഴികെ മറ്റെല്ലാം അഗ്‌നിക്കിരയായി. ഒന്നരക്കോടിയുടെ സാമഗ്രികള്‍ക്ക് പുറമെ, 9,35,000 രൂപയുടെ കറന്‍സി നോട്ടുകളും കത്തിപ്പോയതായി കടയുടമ പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്ക് അവധിയായതിനാലാണ് ഇത്രയും വലിയ തുക കടയ്‌ക്കുള്ളിലെ ലോക്കറില്‍ സൂക്ഷിക്കേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടകാരണമെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്. തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: fireasian paint outlet
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies