കുനോയില്‍ രണ്ട് പെണ്‍ചീറ്റകളെ കൂടി വനത്തിലേക്ക് തുറന്നുവിട്ടു; 'പ്രോജക്ട് ചീറ്റ'യ്ക്ക് പുതിയ ഉണര്‍വ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുനോയില്‍ രണ്ട് പെണ്‍ചീറ്റകളെ കൂടി വനത്തിലേക്ക് തുറന്നുവിട്ടു; ‘പ്രോജക്ട് ചീറ്റ’യ്‌ക്ക് പുതിയ ഉണര്‍വ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2026, 02:29 pm IST
Facebook
Twitter
WhatsAppTelegram

കുനോ: ബോട്‌സ്വാനയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച രണ്ട് പെണ്‍ചീറ്റകളെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് തിങ്കളാഴ്ച കുനോ നാഷണല്‍ പാര്‍ക്കിലെ തുറന്ന വനമേഖലയിലേക്ക് തുറന്നുവിട്ടു. നിശ്ചിത കാലയളവിലെ ക്വാറന്റൈനും പ്രാദേശിക സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടല്‍ പ്രക്രിയയും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവയെ സ്വതന്ത്രമാക്കിയത്. വന്യജീവി സംരക്ഷണ മേഖലയില്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളിലെ സുപ്രധാനമായ മറ്റൊരു അധ്യായമാണിതെന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇവയെ ഇന്ത്യയിലെത്തിച്ചത്. കുനോ നദിക്ക് സമീപമുള്ള വനമേഖലയിലേക്കാണ് ചീറ്റകളെ വിട്ടയച്ചത്.

ചീറ്റകളെ തുറന്നുവിട്ട ശേഷം മുഖ്യമന്ത്രി നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി. പ്രോജക്ട് ചീറ്റയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ബോട്‌സ്വാനയില്‍ നിന്ന് ആറ് പെണ്‍ചീറ്റകളും മൂന്ന് ആണ്‍ചീറ്റകളും ഉള്‍പ്പെടെ ആകെ ഒമ്പത് ചീറ്റകളെയാണ് എത്തിച്ചിരുന്നത്. പുതിയ അതിഥികള്‍ എത്തിയതോടെ, ഇന്ത്യയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ബോട്‌സ്വാനയില്‍ നിന്നുള്ള ചീറ്റകളുടെ വരവ് കുനോയിലെ ചീറ്റവര്‍ഗ്ഗത്തില്‍ ജനിതക വൈവിധ്യം വര്‍ദ്ധിപ്പിക്കുമെന്നും, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യകരമായ ഒരു വംശവര്‍ദ്ധനവിന് സഹായിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

2022 സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ എത്തിച്ചുകൊണ്ടാണ് ഇന്ത്യ ഈ പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 2023-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി എത്തിച്ചു. കുനോയ്‌ക്ക് പുറമെ മധ്യപ്രദേശിലെ മറ്റ് വന്യജീവി സങ്കേതങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തെ രണ്ടാമത്തെ ആവാസകേന്ദ്രമായും, നൗരാദേഹിയെ മൂന്നാമത്തെ പ്രധാന ചീറ്റ ലാന്‍ഡ്സ്‌കേപ്പായും വികസിപ്പിച്ചു വരികയാണ്. ക്വാറന്റൈന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ചില ചീറ്റകളെ ഈ സങ്കേതങ്ങളിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags: releasedtwo botswana cheethahKuno National Park
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies