നാദാപുരം: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുളളില്‍ നിന്ന് പാമ്പിനെ പിടികൂടി. സ്കൂട്ടറിന് മുൻവശത്ത് നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പുറമേരി സ്വദേശി അൻഫസ് ആണ് ഇന്നലെ പാമ്പ് കടിയേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്.
ചാലപ്പുറത്തുള്ള ബന്ധുവീട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. നാദാപുരം പൊലീസ് സ്‌റ്റേഷനരികിലെത്തിയെപ്പോൾ സ്‌കൂട്ടറിന്റെ മിററിന്റെ ഭാഗത്ത് നിന്നും എന്തോ ഒന്ന് കൈയിലേക്ക് ഇഴഞ്ഞുകയറുന്നതായി യുവാവിന് തോന്നി. ഉടൻതന്നെ അടുത്തുള്ള മെക്കാനിക്കിനെ വരുത്തി സ്‌കൂട്ടറിന്റെ മുൻഭാഗം അഴിച്ച് പരിശോധിച്ചാണ് പാമ്പിനെ പിടികൂടിയത്. പരിഭ്രാന്തനായ അൻഫസ് ആശുപത്രിയിലെത്തി പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.















