ഇസ്ലാമബാദ്: ലഷ്കർ-ഇ-തൊയ്ബ കമാൻഡർ മിർ ശുക്ർ ഖാൻ റൈസാനിയെ ക്വറ്റയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുംഭീകരൻ ഹാഫിസ് സയീദിന്റെയും നവാബ് സഫറുള്ളയുടെയും അടുത്ത അനുയായിയാണ് റൈസാനി. അതീവ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ബലൂചിസ്ഥാൻ മേഖലയിലെ ലഷ്കർ പ്രവർത്തനങ്ങളുടെയും ഭീകര പരിശീലനത്തിന്റെയും മുഖ്യ ചുമതലക്കാരനായിരുന്നു. മരിക്കുന്നതിന് തലേദിവസം ലഷ്കർ നേതാക്കൾക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
പാകിസ്ഥാനിൽ ഭീകര തലവൻമാർ ഒന്നൊന്നായി കൊല്ലപ്പെടുന്ന പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഇന്ത്യക്കെതിരായ നിരവധി ഭീകര നീക്കങ്ങളിൽ റൈസാനിക്ക് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.















