'ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തില്‍ ഒരു മുഖ്യമന്ത്രി മുഖം കാണാനില്ല.''അഞ്ച് വര്‍ഷം, അഞ്ച് പേര്‍'; കോണ്‍ഗ്രസിനെ പരിഹസിച്ച് ഷെഹ്സാദ് പൂനെവാല
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തില്‍ ഒരു മുഖ്യമന്ത്രി മുഖം കാണാനില്ല.”അഞ്ച് വര്‍ഷം, അഞ്ച് പേര്‍’; കോണ്‍ഗ്രസിനെ പരിഹസിച്ച് ഷെഹ്സാദ് പൂനെവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 02:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ അനിശ്ചിതത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് കടുത്ത ആശയക്കുഴപ്പത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളെ കണ്ടെത്താന്‍ ബിജെപി വക്താവ് പരിഹാസരൂപേണ പറഞ്ഞത് ഇങ്ങനെയാണ്.

‘ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തില്‍ ഒരു മുഖ്യമന്ത്രി മുഖം കാണാനില്ല.’ ഓരോ വര്‍ഷവും ഓരോ മുഖ്യമന്ത്രി എന്ന നിലയില്‍ അഞ്ച് വര്‍ഷത്തേക്ക് അഞ്ച് പേരെ കോണ്‍ഗ്രസ് വാഴിച്ചേക്കുമെന്നും അദ്ദേഹം പരിഹസിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി ഭരണം പിടിച്ച സംസ്ഥാനങ്ങളിലെ വേഗതയേറിയ തീരുമാനങ്ങളെ പൂനെവാല ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളിലെ ചരിത്രവിജയത്തിന് പിന്നാലെയും അസമിലെ തുടര്‍ച്ചയായ മൂന്നാം വട്ട വിജയത്തിന് പിന്നാലെയും ബിജെപി ഉടന്‍ തന്നെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോഴും ചര്‍ച്ചകളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിജയിച്ചിട്ടും ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ പരാജയമാണ്. പശ്ചിമ ബംഗാളിലും അസമിലും ബിജെപി കാണിച്ച രാഷ്‌ട്രീയ വ്യക്തത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനില്ലെന്നും പൂനെവാല കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ ഈ കടന്നാക്രമണം.

Tags: CongressBJPkerala CMshehsad punavala
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies