'എവിടെയായിരുന്നാലും ഹൃദയം എന്നും നന്ദിഗ്രാമിനൊപ്പം'; ഭവാനിപൂര്‍ നിലനിര്‍ത്തി സുവേന്ദു അധികാരി; തീരുമാനം പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച്‌
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എവിടെയായിരുന്നാലും ഹൃദയം എന്നും നന്ദിഗ്രാമിനൊപ്പം’; ഭവാനിപൂര്‍ നിലനിര്‍ത്തി സുവേന്ദു അധികാരി; തീരുമാനം പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 04:22 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം എംഎല്‍എ സ്ഥാനം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച സാഹചര്യത്തിലാണ് പത്ത് ദിവസത്തിനുള്ളില്‍ ഒരൊറ്റ മണ്ഡലം തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ പ്രകാരം അദ്ദേഹം നന്ദിഗ്രാം ഒഴിഞ്ഞത്. മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ ഭവാനിപൂര്‍ മണ്ഡലം സുവേന്ദു നിലനിര്‍ത്തും.

രണ്ട് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷം നേടിയെങ്കിലും ഭവാനിപൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം സുവേന്ദുവിന് നല്‍കിയ നിര്‍ദ്ദേശം. കൊല്‍ക്കത്തയുടെ ഹൃദയഭാഗമായ ഭവാനിപൂര്‍ കൈവശം വെക്കുന്നത് വഴി സര്‍ക്കാരിന് തലസ്ഥാന നഗരത്തില്‍ കൂടുതല്‍ പിടിമുറുക്കാന്‍ സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഭവാനിപൂരില്‍ മമത ബാനര്‍ജിയെ 15,105 വോട്ടുകള്‍ക്കാണ് സുവേന്ദു പരാജയപ്പെടുത്തിയത്. നന്ദിഗ്രാമില്‍ 9,665 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം.

തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നിര്‍ണ്ണായക കേന്ദ്രമായ നന്ദിഗ്രാം വിടുന്നത് വൈകാരികമായ തീരുമാനമാണെന്ന് സുവേന്ദു അധികാരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘എവിടെയായിരുന്നാലും ഹൃദയം എന്നും നന്ദിഗ്രാമിനൊപ്പമുണ്ടാകും. നന്ദിഗ്രാമിലെ ജനങ്ങളോടുള്ള കടപ്പാട് എന്നും നിലനിര്‍ത്തും,’ എന്ന് അദ്ദേഹം വ്യക്തമാക്കി. സുവേന്ദു അധികാരിയുടെ രാജിയോടെ നന്ദിഗ്രാമില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചയായ ഈ മണ്ഡലത്തില്‍ ബിജെപി ആരെയാകും പകരക്കാരനായി ഇറക്കുക എന്നത് രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.

മെയ് 4-ന് പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി ചരിത്രവിജയം നേടിയതോടെയാണ് സുവേന്ദു അധികാരി ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

Tags: west bengalBJPSUVENDHU ADHIKARIbhabanipurnandhigram
ShareTweetSendShare

More News from this section

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies