ലൈസന്‍സ് ലഭിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ല; മുന്‍ മന്ത്രി ഗണേഷ് കുമാറിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമോപദേശം തേടും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൈസന്‍സ് ലഭിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ല; മുന്‍ മന്ത്രി ഗണേഷ് കുമാറിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമോപദേശം തേടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 05:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈസന്‍സ് അനുവദിച്ചതില്‍ ഗുരുതരമായ നിയമലംഘനം നടന്നതായി മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. 18 വയസ്സ് തികയുന്നതിന് മുന്‍പ് അദ്ദേഹത്തിന് ലൈസന്‍സ് ലഭിച്ചുവെന്ന വിവരം പുറത്തുവന്നതോടെ വിഷയത്തില്‍ ഗതാഗത കമ്മീഷണര്‍ സി. നാഗരാജു നിയമോപദേശം തേടാന്‍ തീരുമാനിച്ചു.

വകുപ്പിന്റെ രേഖകള്‍ പ്രകാരം ഗണേഷ് കുമാറിന്റെ ജനനത്തീയതിയും ലൈസന്‍സ് അനുവദിച്ച തീയതിയും തമ്മില്‍ വലിയ പൊരുത്തക്കേടുകളാണുള്ളത്. ജനനത്തീയതി 1966 മെയ് 25 ആണ്. എന്നാല്‍ അദ്ദേഹത്തിന് ലൈസന്‍സ് ലഭിച്ചത് 1984 ഫെബ്രുവരി 13നും. നിയമപരമായി ഗിയറുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ 18 വയസ്സ് തികയണമെന്നിരിക്കെ, അദ്ദേഹത്തിന് ലൈസന്‍സ് ലഭിക്കുമ്പോള്‍ പ്രായം 17 വയസ്സും 8 മാസവും മാത്രമായിരുന്നു.

ദശകങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാലാണ് വകുപ്പ് ഇപ്പോള്‍ നിയമപരമായ വശങ്ങള്‍ പരിശോധിക്കുന്നത്. സാരഥി സോഫ്റ്റ്വെയറിലേക്കുള്ള മാറ്റങ്ങള്‍ക്കിടയിലും ഈ പിഴവ് ഇത്രയും കാലം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ലൈസന്‍സിലെ വിവരങ്ങള്‍ ആധാറിലെ പേരുമായി ഒത്തുപോകുന്ന രീതിയിലേക്ക് മാറ്റാനും നടപടികള്‍ ആരംഭിച്ചു. നിലവില്‍ ലൈസന്‍സില്‍ പേരിനൊപ്പം ‘എംഎല്‍എ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

2019-ല്‍ സാരഥി പ്ലാറ്റ്ഫോം നിലവില്‍ വരുന്നതിന് മുന്‍പാണ് പേരിനൊപ്പം സ്ഥാനപ്പേര് കൂടി ചേര്‍ത്തതെന്നാണ് സൂചന. ഇത് മാറ്റി ഔദ്യോഗിക രേഖകളിലെ പേര് മാത്രമാക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ 2028 ജൂലൈ 10 വരെയാണ് ഗണേഷ് കുമാറിന്റെ ലൈസന്‍സിന് കാലാവധിയുള്ളത്. എന്നാല്‍ പ്രായപരിധി ലംഘിച്ചുകൊണ്ട് ലൈസന്‍സ് എടുത്തുവെന്ന കണ്ടെത്തല്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ തുടര്‍നടപടികള്‍ എന്താകുമെന്നത് നിയമോപദേശത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

സാങ്കേതിക വിദ്യയും സോഫ്റ്റ്വെയറുകളും ഇത്രയേറെ പുരോഗമിച്ചിട്ടും 40 വര്‍ഷമായി ഈ നിയമലംഘനം പരിശോധിക്കപ്പെട്ടില്ല എന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളിലെ വീഴ്ചയായും വിലയിരുത്തപ്പെടുന്നുണ്ട്.

Tags: KB Ganesh Kumarmotor vehicle departmenliscence taken issuedate of birth
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies