ഊര്‍ജ്ജ സുരക്ഷയിലും കാര്‍ഷിക ക്ഷേമത്തിലും കുതിച്ചുചാട്ടം: വന്‍കിട കല്‍ക്കരി പദ്ധതിക്കും നെല്ലിന്റെ താങ്ങുവില വര്‍ദ്ധനവിനും കേന്ദ്ര അംഗീകാരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഊര്‍ജ്ജ സുരക്ഷയിലും കാര്‍ഷിക ക്ഷേമത്തിലും കുതിച്ചുചാട്ടം: വന്‍കിട കല്‍ക്കരി പദ്ധതിക്കും നെല്ലിന്റെ താങ്ങുവില വര്‍ദ്ധനവിനും കേന്ദ്ര അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 06:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഭാരതത്തെ ഊര്‍ജ്ജ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ചരിത്രപരമായ തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് യോഗം. 37,500 കോടി രൂപയുടെ കല്‍ക്കരി വാതകവല്‍ക്കരണ ഫപദ്ധതിക്കും നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കാനുമുള്ള തീരുമാനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കും.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്‌ക്കാനും ആഭ്യന്തര വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഏകദേശം 3,000 ലക്ഷം കോടി രൂപയുടെ ആകെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 75 ദശലക്ഷം ടണ്‍ കല്‍ക്കരി ഉപയോഗിച്ചുള്ള പ്ലാന്റുകള്‍ ആരംഭിക്കും. 2030-ഓടെ 100 ദശലക്ഷം ടണ്‍ കല്‍ക്കരി ഗ്യാസിഫിക്കേഷന്‍ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ഇത് വഴി മെഥനോള്‍, ഹൈഡ്രജന്‍, വളങ്ങള്‍ എന്നിവയുടെ ഉത്പാദനം ആഭ്യന്തരമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. രാജ്യത്തുള്ള 401 ദശലക്ഷം ടണ്‍ കല്‍ക്കരി ശേഖരം അടുത്ത 200 വര്‍ഷത്തേക്ക് ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

കൂടാതെ കാര്‍ഷിക മേഖലയ്‌ക്ക് കരുത്തേകാന്‍ ഖാരിഫ് സീസണിലെ നെല്ലിന്റെ താങ്ങുവിലയില്‍ വര്‍ദ്ധനവ് വരുത്തി. ക്വിന്റലിന് 72 രൂപ വര്‍ദ്ധിപ്പിച്ചതോടെ സാധാരണ ഇനം നെല്ലിന് 2,441 രൂപയായും എ-ഗ്രേഡ് ഇനത്തിന് 2,461 രൂപയായും പുതിയ വില നിശ്ചയിച്ചു. 2026-27 സീസണിലേക്ക് നിശ്ചയിച്ച ഈ വില വര്‍ദ്ധനവ് രാജ്യത്തെ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണകരമാകും. അന്താരാഷ്‌ട്ര തലത്തില്‍ എണ്ണവിലയിലും രാഷ്‌ട്രീയ സാഹചര്യങ്ങളിലും ഉണ്ടാകുന്ന അസ്ഥിരതകള്‍ ഇന്ത്യയെ ബാധിക്കാതിരിക്കാന്‍ ഈ പദ്ധതികള്‍ സഹായിക്കും.

യൂറിയ, അമോണിയം നൈട്രേറ്റ് തുടങ്ങിയവയുടെ ഇറക്കുമതി കുറയ്‌ക്കുന്നതിലൂടെ വിദേശനാണ്യ ശേഖരം ലാഭിക്കാനും ഈ ‘ആത്മനിര്‍ഭര്‍’ ഭാരത് നയം വഴി സാധിക്കും. ആഭ്യന്തര വിഭവങ്ങളുടെ ശാസ്ത്രീയമായ ഉപയോഗത്തിലൂടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ തീരുമാനങ്ങളിലൂടെ വ്യക്തമാകുന്നത്. കാര്‍ഷിക-വ്യവസായ മേഖലകളുടെ സന്തുലിതമായ വികസനമാണ് സര്‍ക്കാര്‍ ഇതിലൂടെ ഉറപ്പാക്കുന്നത്.

Tags: COALincreasedunion cabinet approvespaddy price
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies