അമുല്‍ പാല്‍ വില വര്‍ദ്ധിക്കുന്നു; ലിറ്ററിന് രണ്ട് രൂപ കൂടും; പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമുല്‍ പാല്‍ വില വര്‍ദ്ധിക്കുന്നു; ലിറ്ററിന് രണ്ട് രൂപ കൂടും; പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 08:46 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗര്‍: രാജ്യത്തെ പ്രമുഖ ഡയറി ബ്രാന്‍ഡായ അമുല്‍ പാലിന്റെ വില വര്‍ദ്ധിപ്പിച്ചു. എല്ലാ വകഭേദങ്ങള്‍ക്കും ലിറ്ററിന് രണ്ട് രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ മെയ് 14 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 2025 മെയ് മാസത്തിന് ശേഷം ആദ്യമായാണ് അമുല്‍ പാല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. പ്രവര്‍ത്തനച്ചെലവിലും പാല്‍ ഉല്‍പ്പാദനച്ചെലവിലും ഉണ്ടായ വര്‍ദ്ധനവാണ് വില കൂട്ടാന്‍ കാരണമെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അറിയിച്ചു.

കാലിത്തീറ്റ, പാക്കേജിംഗ് സാമഗ്രികള്‍, ഇന്ധനം എന്നിവയുടെ വിലയിലുണ്ടായ ഗണ്യമായ വര്‍ദ്ധനവാണ് പാലിന്റെ വിലയും കൂട്ടാന്‍ ഉണ്ടായ കാരണങ്ങള്‍. ഉപഭോക്താക്കള്‍ നല്‍കുന്ന ഓരോ രൂപയുടെയും ഏകദേശം 80 പൈസയും പാല്‍ ഉല്‍പ്പാദകര്‍ക്കാണ് ലഭിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ക്കിടയിലും ഉല്‍പ്പാദനം നിലനിര്‍ത്താന്‍ കര്‍ഷകര്‍ക്ക് ഈ വര്‍ദ്ധനവ് സഹായകമാകുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

വില കൂടിയത് ഇങ്ങനെ; അമുല്‍ താസ 500 മി.ലി 29രൂപ, അമുല്‍ താസ 1 ലിറ്റര്‍ 57രൂപ, അമുല്‍ ഗോള്‍ഡ് 500 മി.ലി 35 രൂപ, അമുല്‍ ശക്തി 500 മി.ലി 32 രൂപ, അമുല്‍ ടീ സ്‌പെഷ്യല്‍ 1 ലിറ്റര്‍ 66 രൂപ,
എരുമപ്പാല്‍ 500 മി.ലി 39 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. അമുല്‍ താസ, ഗോള്‍ഡ്, ശക്തി, ടീ സ്‌പെഷ്യല്‍ തുടങ്ങിയ പ്രധാന വകഭേദങ്ങളെല്ലാം പുതിയ വില ഘടനയിലേക്ക് മാറും.

ഏകദേശം 2.5% മുതല്‍ 3.5% വരെയുള്ള വര്‍ദ്ധനവാണിതെങ്കിലും, ഇത് നിലവിലെ ശരാശരി ഭക്ഷണ പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറവാണെന്ന് അമുല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. 36 ലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷകരുടെ വരുമാനം ഉറപ്പാക്കാന്‍ ഈ തീരുമാനം അനിവാര്യമാണെന്നും ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു.

Tags: price hikeAMUL. Milk
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies