പാക് ഭീകരര്‍ക്ക് ലഹരിപ്പണം എത്തിച്ച 'ഷെറ' കുടുങ്ങി; ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയില്‍ എടുത്ത് എന്‍ഐഎ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ഭീകരര്‍ക്ക് ലഹരിപ്പണം എത്തിച്ച ‘ഷെറ’ കുടുങ്ങി; ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയില്‍ എടുത്ത് എന്‍ഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 09:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര നര്‍ക്കോ-ഭീകരവാദ ശൃംഖലയിലെ പ്രധാന കണ്ണിയും പിടികിട്ടാപ്പുള്ളിയുമായ ഇക്ബാല്‍ സിംഗ് എന്ന ഷെറയെ എന്‍ഐഎ സംഘം ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പോര്‍ച്ചുഗലില്‍ നിന്ന് നാടുകടത്തിയാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ ഇയാള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. അമൃത്സര്‍ സ്വദേശിയായ ഷെറ, പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയുടെ ഇന്ത്യയിലെ പ്രധാന ഏജന്റായിരുന്നു.

പാകിസ്ഥാനില്‍ നിന്ന് പഞ്ചാബ് അതിര്‍ത്തി വഴി ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു ഇയാളുടെ രീതി. ലഹരിമരുന്ന് വില്‍പനയിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപ ഹവാല വഴി കാശ്മീരിലെ ഹിസ്ബുള്‍ ഭീകരര്‍ക്കും അവരുടെ പാക് ഹാന്‍ഡ്ലര്‍മാര്‍ക്കും ഇയാള്‍ കൈമാറി. ലഹരിക്കടത്തിനായി പഞ്ചാബ് കേന്ദ്രീകരിച്ച് വിപുലമായ ഒരു ക്രിമിനല്‍ സംഘത്തെ തന്നെ ഷെറ നിയന്ത്രിച്ചിരുന്നു.

2020-ല്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ റിയാസ് നായ്‌ക്കുവിന്റെ സഹായി ഹിലാല്‍ അഹമ്മദ് ഷെര്‍ഗോജ്രി പിടിയിലായതോടെയാണ് ഈ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഹിലാലില്‍ നിന്ന് 29 ലക്ഷം രൂപയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്ന് 32 ലക്ഷം രൂപയും കണ്ടെടുത്തു. ഈ പണമിടപാടുകളുടെ സൂത്രധാരന്‍ ഷെറയാണെന്ന് എന്‍ഐഎ കണ്ടെത്തിയതോടെയാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്.

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച ഷെറയെ വിട്ടുനല്‍കാന്‍ പോര്‍ച്ചുഗീസ് സര്‍ക്കാരിന് മേല്‍ ഇന്ത്യ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ നര്‍ക്കോ-ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ എന്‍ഐഎ നേടിയ വലിയ വിജയമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.

കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തെത്തിച്ച ഷെറയെ വിശദമായി ചോദ്യം ചെയ്യും. ഇതോടെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ ഭീകര ബന്ധങ്ങളും ലഹരിക്കടത്ത് ശൃംഖലകളും വെളിച്ചത്തുവരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കുറ്റവാളികള്‍ ലോകത്തിന്റെ ഏത് കോണില്‍ ഒളിച്ചാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന ഉറച്ച സന്ദേശമാണ് ഈ നടപടി നല്‍കുന്നത്.

Tags: delhi airportNIA ARRESTiqbal singh
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies