കണ്ണൂർ: തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. എം ഡി എം എ യുമായി രണ്ട് കൗമാരക്കാർ തളിപ്പറമ്പ് എക്സൈസിന്റെ പിടീയിൽ. ചെറുക്കള
സ്വദേശി നിഹാൽ എം.പി, തളിപ്പറമ്പ് ഞാറ്റു വയൽ സ്വദേശി അബ്ദുൽ ഫത്താഹ്. എന്നിവരാണ് അറസ്റ്റിലായത്. 66.224 ഗ്രാം എം.ഡിഎം.എയാണ് ഇവരിൽ നിന്നും പിടിച്ചെടുത്ത്.
മാരര രാസലഹരിയായ എം.ഡി .എം. എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.















