ഗുരുവായൂർ : ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല. ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനായി പുറപ്പെടുന്ന വേളയിലായിരുന്നു രമേശ് മാധ്യമങ്ങളെ കണ്ടത്.
“കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്ത ചെന്നിത്തല വി.ഡി സതീശന് പൂർണ്ണ പിന്തുണയുണ്ടാകും എന്ന വിശ്വാസവും പ്രകടിപ്പിച്ചു. പ
സതീശന് എല്ലാവിധ ആശംസകളും നേർന്ന അദ്ദേഹം പത്തുവർഷത്തെ ദുർഭരണത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുകയാണ് ഈ ഗവൺമെന്റിന്റെ ഉത്തരവാദിത്വമെന്നും , അക്കാര്യത്തിൽ സതീശന് ജനങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു.
മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്ന് ഇപ്പോൾ പറയാൻ ആകില്ല , അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ആണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.















