പഴയങ്ങാടിയില്‍ വാഹനാപകടത്തിന് പിന്നാലെ ലഹരിവേട്ട: എയര്‍ബാഗിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴയങ്ങാടിയില്‍ വാഹനാപകടത്തിന് പിന്നാലെ ലഹരിവേട്ട: എയര്‍ബാഗിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 07:10 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: പഴയങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വന്‍ ലഹരിശേഖരം പിടികൂടി. കാറില്‍ സഞ്ചരിച്ചിരുന്ന പാപ്പിനിശ്ശേരി സ്വദേശി തഫ്സീര്‍, ചിറക്കല്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയും പണവും കണ്ടെടുത്തു.

പഴയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപം യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ യുവാക്കളുടെ പരിഭ്രമം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പേരും വിവരങ്ങളും ചോദിക്കുന്നതിനിടെ പോക്കറ്റില്‍ എന്തോ ഒളിപ്പിക്കാന്‍ ശ്രമിച്ചത് സംശയം വര്‍ദ്ധിപ്പിച്ചു.

തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ പാന്റിന്റെ പോക്കറ്റില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തി. വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് കാറിന്റെ എയര്‍ബാഗ് നീക്കം ചെയ്ത ഭാഗത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ ബാക്കി ലഹരിമരുന്നും 24,000 രൂപയും കണ്ടെടുത്തത്. ആകെ 1.79 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം തളിപ്പറമ്പിലും സമാനമായ രീതിയില്‍ 66 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടിയിരുന്നു. ജില്ലയില്‍ ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെയുള്ള പരിശോധന പോലീസ് ശക്തമാക്കിയിരിക്കുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: KannurMDMA Seizedtwo youth arrested
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies