വീട്ടില്‍ പ്രത്യേക കോച്ചിംഗ് ക്ലാസ്; പരീക്ഷാ ചോദ്യങ്ങള്‍ ഓപ്ഷനുകള്‍ സഹിതം നല്‍കി; നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍; കെമിസ്ട്രി അധ്യാപകന്‍ പിടിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടില്‍ പ്രത്യേക കോച്ചിംഗ് ക്ലാസ്; പരീക്ഷാ ചോദ്യങ്ങള്‍ ഓപ്ഷനുകള്‍ സഹിതം നല്‍കി; നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍; കെമിസ്ട്രി അധ്യാപകന്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 08:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച 2026-ലെ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചക്കേസിലെ മുഖ്യസൂത്രധാരനെ സിബിഐ കണ്ടെത്തി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് വേണ്ടി പരീക്ഷാ നടപടികളില്‍ പങ്കാളിയായിരുന്ന കെമിസ്ട്രി ലക്ചറര്‍ പി.വി. കുല്‍ക്കര്‍ണിയാണ് പിടിയിലായത്. ഇയാളെ ലാതൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സിബിഐ സംഘം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെയാണ് അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

സിബിഐയുടെ കണ്ടെത്തല്‍ പ്രകാരം, ഏപ്രില്‍ അവസാന വാരത്തോടെ കുല്‍ക്കര്‍ണി മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു. പൂനൈയിലെ തന്റെ വീട്ടില്‍ ഇവര്‍ക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തി. പരീക്ഷാ ചോദ്യങ്ങള്‍ ഓപ്ഷനുകള്‍ സഹിതം ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയും അവര്‍ അത് നോട്ടബുക്കില്‍ എഴുതിയെടുക്കുകയും ചെയ്തു. മെയ് 3-ന് നടന്ന യഥാര്‍ത്ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി ഇവയ്‌ക്ക് പൂര്‍ണ്ണമായ സാമ്യമുണ്ടായിരുന്നു. ലാതൂര്‍ സ്വദേശിയായ കുല്‍ക്കര്‍ണിയെ ചോദ്യം ചെയ്യലിന് ശേഷം പൂനൈയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുകയും നിര്‍ണ്ണായക രേഖകളും മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. ഇവ നിലവില്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കുകയാണ്. മെയ് 12-നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ജയ്പൂര്‍, ഗുരുഗ്രാം, നാസിക്, പൂനൈ, അഹല്യനഗര്‍ എന്നിവിടങ്ങളില്‍ നിന്നായി ഏഴ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇതില്‍ അഞ്ച് പേര്‍ നിലവില്‍ ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയിലാണ്. ചോദ്യപേപ്പര്‍ ചോര്‍ത്തിയ യഥാര്‍ത്ഥ ഉറവിടത്തെക്കുറിച്ചും ലക്ഷക്കണക്കിന് രൂപ വാങ്ങി വിദ്യാര്‍ത്ഥികളെ എത്തിച്ചുനല്‍കിയ ഇടനിലക്കാരെക്കുറിച്ചും സിബിഐക്ക് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

Tags: CBIarrestedMastermindNeet-UG examquestion paper leakedchemistry teacher
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies