നീറ്റ് പരീക്ഷാ തട്ടിപ്പ്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ കുടുംബം പിടിയില്‍; ചോദ്യം കൈയില്‍ കിട്ടിയിട്ടും മകന് കിട്ടിയത് വെറും 107 മാര്‍ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് പരീക്ഷാ തട്ടിപ്പ്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ കുടുംബം പിടിയില്‍; ചോദ്യം കൈയില്‍ കിട്ടിയിട്ടും മകന് കിട്ടിയത് വെറും 107 മാര്‍ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2026, 09:02 pm IST
Facebook
Twitter
WhatsAppTelegram

സിക്കാര്‍: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ദിനേഷ് ബിവാല്‍, സഹോദരന്‍ മംഗിലാല്‍ ബിവാല്‍, മംഗിലാലിന്റെ മകന്‍ വികാസ് എന്നിവരാണ് പിടിയിലായത്. പരീക്ഷയ്‌ക്ക് മുന്‍പ് തന്നെ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്ന വലിയൊരു മാഫിയയുടെ കടുക്കണ്ണികളാണ് ഇവരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

സ്വന്തം മകന് മെഡിക്കല്‍ പ്രവേശനം ഉറപ്പാക്കാന്‍ 10 ലക്ഷം രൂപ നല്‍കിയാണ് ദിനേഷ് ബിവാല്‍ ചോദ്യപേപ്പര്‍ സംഘടിപ്പിച്ചത്. പരീക്ഷയ്‌ക്ക് മുന്‍പ് തന്നെ ഒറിജിനലിനോട് സാമ്യമുള്ള ‘ഗസ് പേപ്പര്‍’ എന്ന പേരില്‍ ചോദ്യങ്ങള്‍ മകന് നല്‍കിയെങ്കിലും ഫലം തിരിച്ചടിയായി. 720 മാര്‍ക്കിന്റെ പരീക്ഷയില്‍ വെറും 107 മാര്‍ക്ക് മാത്രമാണ് ദിനേഷിന്റെ മകന്‍ ഋഷി ബിവാല്‍ നേടിയത്. പത്താം ക്ലാസില്‍ 44 ശതമാനം മാത്രം മാര്‍ക്കുള്ള ഋഷി, പന്ത്രണ്ടാം ക്ലാസില്‍ ഗ്രേസ് മാര്‍ക്കിന്റെ സഹായത്തോടെയാണ് കഷ്ടിച്ച് ജയിച്ചത്.

പഠനത്തില്‍ അത്യന്തം പിന്നാക്കമായിട്ടും മകനെ ഡോക്ടറാക്കാനുള്ള കുടുംബത്തിന്റെ അതിമോഹമാണ് ഒടുവില്‍ ജയിലഴികള്‍ക്ക് പിന്നിലെത്തിച്ചത്. സിക്കാറിലെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നതിനും ഉദ്യോഗാര്‍ത്ഥികളെ ഏകോപിപ്പിക്കുന്നതിനുമുള്ള ഹബ്ബായി ഈ ഫ്‌ലാറ്റിനെ മാറ്റിയിരുന്നു. പരീക്ഷാ മാഫിയയുടെ കുറിയര്‍മാരായി പ്രവര്‍ത്തിച്ച ഈ കുടുംബം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങള്‍ എത്തിച്ചു നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ പ്രതിയായ ഋഷി ബിവാല്‍ നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി സിബിഐ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നൂറ്റമ്പതോളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സിബിഐയുടെ നിരീക്ഷണത്തിലാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വലിയൊരു ശൃംഖലയെ വരും ദിവസങ്ങളില്‍ പുറത്തുകൊണ്ടുവരുമെന്ന് സിബിഐ അറിയിച്ചു. രാജസ്ഥാനിലെ പ്രമുഖ കോച്ചിംഗ് സെന്ററുകള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടോ എന്നും അന്വേഷണ ഏജന്‍സി പരിശോധിച്ചുവരികയാണ്.

Tags: three from one familyneet ugcquestion paper leakedcbi arrested
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies