മാന്നാറിൽ നിന്നും സോമനാഥിലേക്ക്; ഭഗവാനെ പള്ളിയുണർത്താൻ 1,100 കിലോഗ്രാം ഭാരമുള്ള ഭീമൻ മണി തയ്യാർ; 'സോമനാഥ സ്വാഭിമാൻ പർവ്വിൽ' കേരളത്തിൻറെ കയ്യൊപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാന്നാറിൽ നിന്നും സോമനാഥിലേക്ക്; ഭഗവാനെ പള്ളിയുണർത്താൻ 1,100 കിലോഗ്രാം ഭാരമുള്ള ഭീമൻ മണി തയ്യാർ; ‘സോമനാഥ സ്വാഭിമാൻ പർവ്വിൽ’ കേരളത്തിന്റെ കയ്യൊപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 11:12 am IST
FacebookTwitterWhatsAppTelegram

‘സോമനാഥ സ്വാഭിമാൻ പർവ്വിനെ’ അടയാളപ്പെടുത്താനുള്ള ഭീമൻ മണി നിർമിച്ചത് വെങ്കല ഗ്രാമമായ ആലപ്പുഴയിലെ മാന്നറിൽ. മാന്നാറിലെ ശിൽപ്പി രഘുനാഥനും സംഘവുമാണ് 1,100 കിലോ തൂക്കമുള്ള ഭീമൻ മണി നിർമിച്ചിരിക്കുന്നത്.  ഇവർ നിർമ്മിച്ച മണി ഇനി മുതൽ ഭഗവാൻ സോമനാഥനെ പള്ളിയുണർത്തും. ഭഗവാന് സമർപ്പിച്ച മണി ഉടൻ തന്നെ ക്ഷേത്രത്തിൽ സ്ഥാപിക്കും. ബിജെപി ആലപ്പുഴ സൗത്ത് അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതിയാണ് മാന്നാറിന് കൈവന്ന അപൂർവ്വ ഭാഗ്യം  സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

തളരാത്ത ഭാരതീയ വീര്യത്തിന്റെ പ്രതീകമാണ് സോമനാഥ ക്ഷേത്രം.  ആയിരം വർഷം (എ.ഡി. 1026-ൽ) മുൻപാണ് ഗുജറാത്തിലെ  സോമനാഥ ക്ഷേത്രത്തിന് നേരെ ആദ്യ ആക്രമണമുണ്ടായത്. ഇസ്ലാമിക ശക്തികള്‍ തകര്‍ത്തേറിഞ്ഞ ക്ഷേത്രം ഓരോ തവണയും ഉയർത്തെഴുന്നേറ്റത് പോരാട്ട വീര്യത്തിന്റെ തെളിവാണ്.   ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ ആക്രമണത്തിന് 1,000 വർഷം ‘സോമനാഥ് സ്വാഭിമാൻ പർവ്വ്’ എന്ന പേരിലാണ് രാഷ്‌ട്രം ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ 1951-ലാണ് നിലവിലുള്ള ക്ഷേത്രം പൂർണ്ണമായി പുനർനിർമ്മിച്ച് ഉദ്ഘാടനം ചെയ്തത്.

സന്ദീപ് വാചസ്പതിയുടെ കുറിപ്പ്

സോമനാഥ ക്ഷേത്രത്തിന് നേരെ ഉണ്ടായ ആദ്യ ആക്രമണത്തിന് 1000 വർഷം തികഞ്ഞത് ഈ വർഷമാണ്. ഈ ചരിത്ര മുഹൂർത്തം സോമനാഥ് സ്വാഭിമാൻ പർവ്വ് എന്ന് പേരിട്ടാണ് രാഷ്‌ട്രം ആഘോഷിക്കുന്നത്. ഇതിനെ അടയാളപ്പെടുത്താൻ 1100 കിലോ തൂക്കമുള്ള ഭീമൻ മണിയാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. അത് നിർമ്മിച്ച മാന്നാറിലെ ശിൽപ്പി രഘുനാഥൻ ചേട്ടനും സംഘത്തിനുമൊപ്പമാണ് ഞാൻ നിൽക്കുന്നത്. കേരളത്തിന് തന്നെ അഭിമാനമായ ഇവർ നിർമ്മിച്ച മണി ഇനി മുതൽ ഭഗവാൻ സോമനാഥനെ പള്ളിയുണർത്തും. ഭഗവാന് സമർപ്പിച്ച മണി ഉടൻ തന്നെ ക്ഷേത്രത്തിൽ സ്ഥാപിക്കും.

ലോഹ ഗ്രാമമായ മാന്നാറിലെ അതി വിദഗ്ധരായ കലാകാരന്മാർ നിർമ്മിച്ച വസ്തുക്കൾ ലോകത്തിലെ വിവിധ ആരാധനാലയങ്ങൾ, ഹോട്ടലുകൾ, മ്യൂസിയങ്ങൾ എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ട്. പക്ഷേ അപ്പോഴും ഈ മേഖല ഊർദ്ധ ശ്വാസം വലിക്കുകയാണ്. പൂർണ്ണമായും മനുഷ്യ പ്രയത്നം കൊണ്ട് മാത്രമാണ് ഇവിടെ ഇത്രയും വലിയ നിർമ്മിതികൾ നടക്കുന്നത്. അത് തന്നെയാണ് മാന്നാറിന്റെ കരുത്തും പ്രത്യേകതയും.

 

 

Tags: mannarsomanatha temple
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies