22 വര്‍ഷത്തെ കാത്തിരിപ്പ്; പ്രീമിയര്‍ ലീഗ് കിരീടം ഇനി ആഴ്‌സണലിന് സ്വന്തം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

22 വര്‍ഷത്തെ കാത്തിരിപ്പ്; പ്രീമിയര്‍ ലീഗ് കിരീടം ഇനി ആഴ്‌സണലിന് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 02:13 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ നീണ്ട ഇരുപത്തിരണ്ട് വര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്ക് ആഴ്‌സണല്‍ വിരാമമിട്ടു. ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ബോണ്‍മൗത് സമനിലയില്‍ തളച്ചതോടെയാണ് മിഖേല്‍ ആര്‍ട്ടെറ്റയുടെ പീരങ്കിപ്പട പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ലീഗില്‍ ഇനി ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ, രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ നാല് പോയിന്റിന്റെ വ്യക്തമായ ലീഡ് നേടിയാണ് ഗണ്ണേഴ്‌സ് ജേതാക്കളായത്.

യൂറോപ്യന്‍ യോഗ്യത ലക്ഷ്യമിട്ട്, കഴിഞ്ഞ 16 മത്സരങ്ങളിലെ തോല്‍വി അറിയാതെയുള്ള കുതിപ്പുമായി വന്ന ബോണ്‍മൗത് മാഞ്ചസ്റ്റര്‍ സിറ്റിയെ അക്ഷരാര്‍ത്ഥത്തില്‍ വിയര്‍പ്പിച്ചു. കളിയുടെ 39-ാം മിനിറ്റില്‍ ബോണ്‍മൗതാണ് ആദ്യം സിറ്റിയെ ഞെട്ടിച്ചത്. മികച്ചൊരു ടീം നീക്കത്തിനൊടുവില്‍ ട്രുഫറ്റ് നല്‍കിയ ഉഗ്രന്‍ പാസ് സ്വീകരിച്ച് ജൂനിയര്‍ കുര്‍പി പന്ത് വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയിലും തകര്‍പ്പന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ബോണ്‍മൗതിന് സിറ്റിയുടെ ഗോള്‍പോസ്റ്റും ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡോണരൂമയുടെ മികച്ച സേവുകളും പ്രതിബന്ധം സൃഷ്ടിച്ചതിനാലാണ് രണ്ടാം ഗോള്‍ അകന്നുനിന്നത്.

മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, 95-ാം മിനിറ്റില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടിലൂടെ സിറ്റി സമനില പിടിച്ചെങ്കിലും (11) വിജയഗോള്‍ നേടാന്‍ അവര്‍ക്ക് സമയം അനുവദിച്ചില്ല. സിറ്റിയെ സമനിലയില്‍ തളച്ചതോടെ ബോണ്‍മൗത് വരും സീസണിലേക്കുള്ള യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്ക് യോഗ്യത ഉറപ്പാക്കി. സിറ്റിയുടെ പോയിന്റ് നഷ്ടം ആഴ്‌സണലിന് സമ്മാനിച്ചത് ചരിത്ര നിമിഷങ്ങളാണ്. ക്ലബിന്റെ ചരിത്രത്തിലെ നാലാം പ്രീമിയര്‍ ലീഗ് കിരീടമാണിത് (പതിനാലാം ഇംഗ്ലീഷ് ലീഗ് കിരീടവും).

ഈ മാസം 30-ന് നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയെ നേരിടാനൊരുങ്ങുന്ന ആഴ്‌സണലിന്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെന്ന തലക്കനത്തോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ഇറങ്ങാമെന്നത് ആത്മവിശ്വാസം ഇരട്ടിയാക്കും.

Tags: premier leaguechampionsarsenal fc
Share
Tweet
SendShare

More News from this section

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies