ലക്‌നൗ: ഉത്തർപ്രദേശിലെ ഉഷ്ണതരംഗം സർവ്വകാല റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിനെയും ചൂരുവിനെയും കടത്തിവെട്ടി രാജ്യത്തെ ഏറ്റവും ചൂടുകൂടിയ പ്രദേശമായി മാറിയിരിക്കുകയാണ് ഇപ്പോൾ യുപി. ഉത്തർ പ്രദേശിലെ ബാന്ദയിലാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്.
ബാന്ദ ജില്ലയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില 48.2 ഡിഗ്രി സെൽഷ്യസാണ്. ഇതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. രാവിലെ പത്തു മണിയാകുമ്പോഴേക്കും ചൂട് മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതോടെ ജില്ലയിലെ നഗരങ്ങളും വഴിയോരങ്ങളുമെല്ലാം പൂർണ്ണമായും വിജനമാവുന്നു
ചൂട് അസഹനീയമായതോടെ അതിജീവനത്തിനായി ജനങ്ങൾ തങ്ങളുടെ ജീവിതശൈലി തന്നെ മാറ്റി. രാവിലെ 10 മണിക്ക് മുൻപ് തന്നെമിക്കവാറും പേര്ജോലി അവസാനിപ്പിക്കുകയാണ്.















