മെലോഡി' മൂഡ് ഓണ്‍! മെലോനിക്ക് 'മെലഡി' കൊടുത്ത് മോദി; ഇന്റര്‍നെറ്റില്‍ ചിരിപ്പൂരം പൊട്ടിച്ച് വീഡിയോ; വൈറല്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മെലോഡി’ മൂഡ് ഓണ്‍! മെലോനിക്ക് ‘മെലഡി’ കൊടുത്ത് മോദി; ഇന്റര്‍നെറ്റില്‍ ചിരിപ്പൂരം പൊട്ടിച്ച് വീഡിയോ; വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 05:53 pm IST
Facebook
Twitter
WhatsAppTelegram

റോം: ആഗോള രാഷ്‌ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ തരംഗമായ ഇന്ത്യ-ഇറ്റലി സൗഹൃദം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇറ്റലിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. റോമിലെ ചരിത്രപ്രസിദ്ധമായ തെരുവുകളുടെ പശ്ചാത്തലത്തില്‍ ഇരു നേതാക്കളും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം 57 ലക്ഷത്തിലധികം (5.7 മില്യണ്‍) ലൈക്കുകളാണ് വാരിക്കൂട്ടിയത്.

ഇരുവര്‍ക്കും സോഷ്യല്‍ മീഡിയ ചാര്‍ത്തിനല്‍കിയ ‘മെലോഡി’ എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന രസകരമായൊരു സംഭവവും ഇത്തവണ റോമില്‍ അരങ്ങേറി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പാക്കറ്റ് ‘മെലഡി’ മിഠായി സമ്മാനമായി നല്‍കുന്ന വീഡിയോ ബുധനാഴ്ച പുറത്തുവന്നതോടെയാണ് ആരാധകരുടെ ആവേശം ഇരട്ടിച്ചത്. മുന്‍പും തങ്ങളെക്കുറിച്ചുള്ള മീമുകളെയും ട്രോളുകളെയും ഏറെ രസകരമായി സ്വീകരിച്ചിട്ടുള്ള ഇരുവരും ഇത്തവണയും പതിവ് തെറ്റിച്ചില്ല.

 

View this post on Instagram

 

A post shared by Giorgia Meloni (@giorgiameloni) 

റോമില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ പ്രധാനമന്ത്രി മെലോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മോദി തന്റെ സന്ദര്‍ശന വിവരങ്ങള്‍ ലോകത്തെ അറിയിച്ചത്. ‘റോമില്‍ ഇറങ്ങിയ ഉടന്‍ തന്നെ പ്രധാനമന്ത്രി മെലോനിക്കൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കാനും, അതിനുശേഷം ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. വിവിധ ആഗോള വിഷയങ്ങളില്‍ ഞങ്ങള്‍ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ഇന്ത്യ-ഇറ്റലി സൗഹൃദം കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഈ കൂടിക്കാഴ്ചയ്‌ക്ക് സാധിക്കട്ടെ,’ എന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.

ചൊവ്വാഴ്ച റോമിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമാണ് ഇറ്റലി ഒരുക്കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ജോര്‍ജിയ മെലോനി നേരിട്ടാണ് മോദിയെ സ്വാഗതം ചെയ്തത്. ‘റോമിലേക്ക് സ്വാഗതം, എന്റെ സുഹൃത്തേ!’ എന്നായിരുന്നു മെലോനിയുടെ ഊഷ്മളമായ പോസ്റ്റ്. മുമ്പ് 2025 നവംബറില്‍ നടന്ന ജി20 ഉച്ചകോടിയുടെ വേളയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ചയും ഉഭയകക്ഷി ചര്‍ച്ചകളും നടത്തിയത്. പുതിയ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

Tags: Narendra ModiViral VideoGIORGIA MELONI
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies