2005ൽ കശ്മീരിലേക്ക് നുഴഞ്ഞുകയറി; പ്രദേശവാസിയായ യുവതിയെ വിവാഹം കഴിച്ചു; മകനെ കശ്മീരിൽ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് മടങ്ങി; പഹൽഗാം ഭീകരാക്രണത്തിൻറെ മുഖ്യസൂത്രധാരൻ ലാഹോർ സ്വദേശി സൈഫുള്ള; എൻഐഎ കുറ്റപത്രം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2005ൽ കശ്മീരിലേക്ക് നുഴഞ്ഞുകയറി; പ്രദേശവാസിയായ യുവതിയെ വിവാഹം കഴിച്ചു; മകനെ കശ്മീരിൽ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് മടങ്ങി; പഹൽഗാം ഭീകരാക്രണത്തിന്റെ മുഖ്യസൂത്രധാരൻ ലാഹോർ സ്വദേശി സൈഫുള്ള; എൻഐഎ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 03:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  26 ഭാരതീയരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണ കേസിൽ എൻഐഎ കുറ്റപത്രം സമ‍‍ർപ്പിച്ചു. പാകിസ്താൻ ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന സൈഫുള്ള എന്ന സാജിദ് ജാട്ട് ലാങ്ഡയാണ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ അന്വേഷിക്കുന്ന കൊടും ഭീകരരിൽ ഒരാളാണ് സൈഫുള്ള. ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള ടിആർഎഫിന്റെ കമാൻഡറാണ് ഇയാൾ. നിരോധിത തീവ്രവാദ സംഘടനയായ ലഷ്കർ ഇ തൊയ്ബയിലും ഇയാൾ കമാൻഡറായി പ്രവ‍ർത്തിച്ചിട്ടുണ്ട്. ലാഹോറിലെ ഒളിസങ്കേതത്തിൽ ഇരുന്നാണ് ഇയാൾ ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയതെന്നും എൻഐഎ പറ‍ഞ്ഞു. പഹൽ​ഗാം ആക്രമണ സമയത്ത് ഇയാൾ നിരന്തരം അക്രമികളുമായി ആശയവിനിമയം നടത്തിയിരുന്നതായി എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

പാകിസ്താനിലെ കസൂറിലാണ് സൈഫുള്ള ജനിച്ചത്. 2005 ൽ ഇയാൾ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിരുന്നു. 2005- 2007 കാലത്ത് കുൽഗാമിലാണ് ഒളിച്ച് താമസിച്ചത്. ഈ സമയം പ്രദേശവാസിയായ ഷബ്ബിറ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകൻ ജനിച്ചു. പിന്നീട് മകനെ കൂട്ടാതെ ഇയാളും ഭാര്യയും മാത്രം പാകിസ്ഥാനിലേക്ക് മടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി മകന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി എൻഐഎ രേഖപ്പെടുത്തി.

സൈഫുള്ള തെക്കൻ കശ്മീരിൽ ഭീകരരുടെ വിപുലമായ ശൃംഖല കെട്ടിപ്പടുത്തിരുന്നു. ഇതിലൂടെയാണ് പഹൽ​ഗാമിൽ അടക്കം ആക്രണങ്ങൾ നടത്തിയത്. മുൻപ് നടന്ന വെടിവയ്പിൽ ഇയാളുടെ ഒരു കാൽ നഷ്ടമായിരുന്നു. 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമാണ് ഇയാളുടെ നേതൃത്വത്തിൽ ടിആർഎഫ് രൂപീകരിച്ചത്. ഇയാൾ ഡ്രോണുകൾ ഉപയോഗിച്ച് ജമ്മു കശ്മീരിലേക്ക് പാകിസ്ഥാനിൽ നിന്നും ആയുധങ്ങളും മയക്കുമരുന്ന് കടത്തിയിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

മൂന്ന് ഭീകരരും ഏപ്രിൽ 15-16 തീയതികളിൽ ബെസരൻ താഴ്വരയിൽ എത്തിയെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. പാക് കമാൻഡർമാരും മൂന്ന് പഹൽ​ഗാം ഭീകരരും തമ്മിലുള്ള ബന്ധം തെളിക്കുന്ന ഐപി വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ചാറ്റ് വിശ​ദാംശങ്ങൾ അടക്കം ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

Tags: NIAPahalgam terror attack
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies