ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കി മുഹമ്മദ് ആമിര്‍; ഇനി ഐപിഎല്ലില്‍ കളിക്കാന്‍ വഴിതുറക്കും, പുതിയ ലക്ഷ്യങ്ങളുമായി മുന്‍ പാക് താരം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കി മുഹമ്മദ് ആമിര്‍; ഇനി ഐപിഎല്ലില്‍ കളിക്കാന്‍ വഴിതുറക്കും, പുതിയ ലക്ഷ്യങ്ങളുമായി മുന്‍ പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 09:56 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പാകിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ ബ്രിട്ടന്റെ ഔദ്യോഗിക പൗരത്വം സ്വീകരിച്ചു. ബ്രിട്ടീഷ് പൗരത്വമുള്ള പാക് വംശജയും അഭിഭാഷകയുമായ നര്‍ജിസ് ഖാനാണ് ആമിറിന്റെ ഭാര്യ. വിവാഹത്തിന് ശേഷം യുണൈറ്റഡ് കിംഗ്ഡത്തില്‍ സ്ഥിരതാമസമാക്കിയ താരത്തിന് പൗരത്വം ലഭിച്ചതോടെ, ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ പങ്കെടുക്കാന്‍ ഇനി നിയമപരമായ തടസ്സങ്ങളുണ്ടാകില്ല.

തനിക്ക് 2026-ഓടെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് ലഭിക്കുമെന്നും അതിനുശേഷം ഐപിഎല്‍ കളിക്കാനുള്ള യോഗ്യത കൈവരുമെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ആമിര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പൗരത്വം ലഭിച്ച വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പൗരത്വം മാറിയെങ്കിലും ലേലത്തില്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ വിളിച്ചെടുത്താല്‍ മാത്രമേ ആമിറിന് ഐപിഎല്ലില്‍ പന്തെറിയാന്‍ അവസരം ലഭിക്കൂ.

നിലവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആമിര്‍ വിവിധ വിദേശ ട്വന്റി-20 ലീഗുകളില്‍ സജീവമാണ്. കാനഡ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളില്‍ കളിച്ചിട്ടുള്ള താരം, 2026-ലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ റാവല്‍പിണ്ടി ടീമിന്റെ പ്രധാന അണികളിലൊരാളായിരുന്നു. 2024-ല്‍ നടന്ന ട്വന്റി-20 ലോകകപ്പിലാണ് താരം അവസാനമായി പാക് കുപ്പായത്തില്‍ അന്താരാഷ്‌ട്ര മത്സരം കളിച്ചത്.

തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ പലതവണ വിരമിക്കല്‍ പ്രഖ്യാപനം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് മുഹമ്മദ് ആമിര്‍. ഏകദിനത്തിലും ട്വന്റി-20യിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2019 ല്‍ വിരമിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2020 ഡിസംബറില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് പൂര്‍ണ്ണമായി ഉപേക്ഷിച്ചു. എന്നാല്‍ 2024 മാര്‍ച്ചില്‍ വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും പാക് ടീമിലേക്ക് തിരിച്ചെത്തുകയും ലോകകപ്പ് കളിക്കുകയും ചെയ്തു.

2024 ലോകകപ്പിന് ശേഷം ഫ്രാഞ്ചൈസി ലീഗുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വീണ്ടും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ലണ്ടനില്‍ വെച്ച് 2010-ല്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ആമിറും നര്‍ജിസ് ഖാനും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് 2014-ലായിരുന്നു ഇവരുടെ വിവാഹം. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഒത്തുകളി വിവാദത്തില്‍പ്പെട്ട് ആമിറിന് അഞ്ച് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്ന കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലാണ് നര്‍ജിസ് ആമിറിന്റെ ജീവിതപങ്കാളിയാകുന്നത്. പൗരത്വ മാറ്റത്തോടെ താരത്തിന്റെ കരിയറില്‍ പുതിയൊരു അധ്യായം കുറിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

Tags: pakisthan fast bowlermuhammadh amirbritish citizenship
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies