നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 09:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ സി.ബി.ഐക്ക് വീണ്ടും നിര്‍ണായക വഴിത്തിരിവ്. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിദഗ്ധയായി നിയമിച്ച ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്‌ട്രയിലെ പൂനെയിലുള്ള ‘സേത്ത് ഹീരാലാല്‍ സറഫ് പ്രശാല’യിലെ ജീവനക്കാരിയായ മനീഷ സഞ്ജയ് ഹവില്‍ദാര്‍ ആണ് അറസ്റ്റിലായത്. പരീക്ഷാ നടത്തിപ്പ് പ്രക്രിയയിലെ സജീവ പങ്കാളിത്തം മൂലം ഫിസിക്‌സ് ചോദ്യപ്പേപ്പറുകള്‍ ഇവര്‍ക്ക് നേരിട്ട് ലഭ്യമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2026 ഏപ്രിലില്‍ ഇവര്‍ പരീക്ഷയുമായി ബന്ധപ്പെട്ട നിരവധി ഫിസിക്‌സ് ചോദ്യങ്ങള്‍ കേസിലെ മറ്റൊരു പ്രതിയായ മനീഷ മന്ധാരെയ്‌ക്ക് കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തി. മന്ധാരെയെ മെയ് 16-ന് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മനീഷ ഹവില്‍ദാര്‍ ചോര്‍ത്തിനല്‍കിയ ചോദ്യങ്ങളും നീറ്റ് പരീക്ഷയ്‌ക്ക് യഥാര്‍ത്ഥത്തില്‍ വന്ന ഫിസിക്‌സ് ചോദ്യങ്ങളും തമ്മില്‍ വലിയ സാമ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് ഇവരെന്നാണ് സി.ബി.ഐ വിലയിരുത്തുന്നത്.

ഈ അറസ്റ്റോടെ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ആകെ പ്രതികളുടെ എണ്ണം 11 ആയി. ഡല്‍ഹി, ജയ്പൂര്‍, ഗുരുഗ്രാം, നാസിക്, പൂനെ, ലാത്തൂര്‍, അഹല്യനഗര്‍ എന്നീ നഗരങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ബി.ഐ വ്യാപക റെയ്ഡുകള്‍ നടത്തിവരികയാണ്. പരിശോധനകളില്‍ പ്രധാനപ്പെട്ട രേഖകള്‍, ലാപ്‌ടോപ്പുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.

ഈ തട്ടിപ്പ് ശൃംഖലയുടെ വ്യാപ്തി കണ്ടെത്താനും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവരെ തിരിച്ചറിയാനുമായി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്ന് 2026 മെയ് 12-നാണ് സി.ബി.ഐ ഈ കേസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. പരീക്ഷയ്‌ക്ക് മുന്‍പ് തന്നെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്നായിരുന്നു പരാതി.

കേസ് രജിസ്റ്റര്‍ ചെയ്തയുടന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സി.ബി.ഐ ഏകോപിത അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.

Tags: CBIarrestedquestion paper leakedneet ugc examphysics teacher
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies