വൈറ്റ് ഹൗസിന് നേരെ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചതില്‍ രണ്ട് പേര്‍ക്ക് പരിക്ക്; ഒരാള്‍ കൊല്ലപ്പെട്ടു; പ്രസിഡന്റ് ട്രംപ് സുരക്ഷിതന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വൈറ്റ് ഹൗസിന് നേരെ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചതില്‍ രണ്ട് പേര്‍ക്ക് പരിക്ക്; ഒരാള്‍ കൊല്ലപ്പെട്ടു; പ്രസിഡന്റ് ട്രംപ് സുരക്ഷിതന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 08:36 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക്പോസ്റ്റിന് സമീപമെത്തി ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് (പ്രാദേശിക സമയം) നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം, ചെക്ക്പോസ്റ്റിന് സമീപമെത്തിയ അക്രമി തന്റെ ബാഗില്‍ നിന്ന് ആയുധമെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് യു.എസ് സീക്രട്ട് സര്‍വീസ് അറിയിച്ചു.

ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുകയും അക്രമിക്ക് വെടിയേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെടിവെപ്പില്‍ വഴിയാത്രക്കാരനായ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് അക്രമിയുടെ വെടിയേറ്റതാണോ അതോ ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിവെച്ചപ്പോള്‍ കൊണ്ടതാണോ എന്ന് വ്യക്തമല്ല. സംഭവസമയത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പൂര്‍ണ്ണ സുരക്ഷിതനാണെന്നും സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ ജോലിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് പ്രസ് ബ്രീഫിംഗ് റൂമിനുള്ളിലേക്ക് മാറാന്‍ സുരക്ഷാ ജീവനക്കാര്‍ നിര്‍ദ്ദേശം നല്‍കി. വൈറ്റ് ഹൗസിന് ഒരു ബ്ലോക്ക് അകലെയുള്ള 17-ാം സ്ട്രീറ്റിലും പെന്‍സില്‍വാനിയ അവന്യൂവിലും വെടിവെപ്പ് നടന്നതായി വിവരമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സീക്രട്ട് സര്‍വീസ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

വെടിവെപ്പ് നടന്ന സ്ഥലത്തെ സുരക്ഷാ നടപടികള്‍ തുടരുകയാണെന്നും വിവരങ്ങള്‍ അപ്പപ്പോള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി. വൈറ്റ് ഹൗസ് കോംപ്ലക്‌സിന് തൊട്ടുപുറത്തുള്ള ഫുട്പാത്തില്‍ വെടിവെപ്പ് നടന്നതിന്റെ തെളിവുകള്‍ വ്യക്തമായിരുന്നു. പ്രദേശം മഞ്ഞ ക്രൈം സീന്‍ ടേപ്പ് ഉപയോഗിച്ച് വളയുകയും സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.

എബിസി ന്യൂസിന്റെ സീനിയര്‍ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് സെലീന വാങ് വെടിയൊച്ച കേട്ട് ഭയന്ന് മാറുന്നതിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചു. ട്രംപിന്റെ ഇറാന്‍ നയത്തെക്കുറിച്ച് റിപ്പോര്‍ട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനിടയിലാണ് ഡസന്‍ കണക്കിന് വെടിയൊച്ചകള്‍ കേട്ടതെന്നും അവര്‍ പറഞ്ഞു. ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. വൈറ്റ് ഹൗസിന് സമീപം സമീപകാലത്തുണ്ടാകുന്ന മൂന്നാമത്തെ വലിയ സുരക്ഷാ പ്രതിസന്ധിയാണിത്.

കഴിഞ്ഞ നവംബറില്‍ ഇതേ സ്ഥലത്തിനടുത്ത് വെച്ചുണ്ടായ വെടിവെപ്പില്‍ വെസ്റ്റ് വെര്‍ജീനിയ നാഷണല്‍ ഗാര്‍ഡിലെ ഉദ്യോഗസ്ഥയായ സാറാ ബെക്സ്‌ട്രോം കൊല്ലപ്പെടുകയും ആന്‍ഡ്രൂ വുള്‍ഫ് എന്ന ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റഹ്‌മാനുള്ള ലകാന്‍വാല്‍ എന്നയാളാണ് ഈ കേസില്‍ പ്രതി. ഏപ്രില്‍ 25-ന് വാഷിംഗ്ടണിലെ ഒരു ഹോട്ടലില്‍ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്‍ ഡിന്നറിനിടെ പ്രസിഡന്റ് ട്രംപിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. ഈ കേസില്‍ പ്രതിയായ കോള്‍ ടോമാസ് അലന്‍ ഇപ്പോള്‍ ഫെഡറല്‍ കസ്റ്റഡിയിലാണ്.

മേയ് 4-ന് വാഷിംഗ്ടണ്‍ സ്മാരകത്തിന് സമീപം ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത ടെക്‌സസ് സ്വദേശിയായ മൈക്കല്‍ മാര്‍ക്‌സിനെ സീക്രട്ട് സര്‍വീസ് വെടിവെച്ചിട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വെടിവെപ്പ് ഉണ്ടായിരിക്കുന്നത്.

Tags: WHITE HOUSEgun shotDonlad Trumpone died
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies