കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ജീവനെടുത്തു. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശിനി ജെസ്സിയാണ് മരിച്ചത്. വയനാട് പുത്തുമലയിലാണ് സംഭവം.
രാവിലെ ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടാന ആക്രമിക്കുകയായിരുന്നു. ഷാജിക്കും പരിക്കുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.















