എബിവിപി ദേശീയ നിർവാഹക സമിതി യോഗം മെയ് 29 മുതൽ 31 വരെ ഭുവനേശ്വറിൽ; ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പൗരസ്വീകരണ ചടങ്ങിൽ മുഖ്യാതിഥിയാകും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എബിവിപി ദേശീയ നിർവാഹക സമിതി യോഗം മെയ് 29 മുതൽ 31 വരെ ഭുവനേശ്വറിൽ; ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പൗരസ്വീകരണ ചടങ്ങിൽ മുഖ്യാതിഥിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 02:50 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ നിർവാഹക സമിതി യോഗം മെയ് 29 മുതൽ 31 വരെ പ്രഭു ജഗന്നാഥന്റെ പുണ്യഭൂമിയായ ഭുവനേശ്വറിലെ ശിക്ഷാ ‘ഓ’ അനുസന്ധാൻ സർവ്വകലാശാലയിൽ വെച്ച് നടക്കും. ഭാരതത്തിലുടനീളമുള്ള ക്യാമ്പസുകളിൽ നിന്നുള്ള പ്രവർത്തകർ, വിദ്യാഭ്യാസ വിചക്ഷണർ, ദേശീയ ഭാരവാഹികൾ ഉൾപ്പെടെ ആകെ 484 പ്രതിനിധികൾ ഈ ത്രിദിന യോഗത്തിൽ പങ്കെടുക്കും.

ദേശീയ നിർവാഹക സമിതി യോഗത്തിന് മുന്നോടിയായി മെയ് 27-ന് രാജ്യത്തുടനീളമുള്ള 106 പ്രമുഖ കാര്യകർത്താക്കൾ പങ്കെടുക്കുന്ന കേന്ദ്ര പ്രവർത്തക സമിതി യോഗം നടക്കും. കായികം, കല, സാമൂഹിക സേവനം, പരിസ്ഥിതി, ഗവേഷണം, മെഡിക്കൽ-സാങ്കേതിക വിദ്യാഭ്യാസം, കാർഷികം, വനവാസി മേഖലകളിലെ പ്രവർത്തനങ്ങൾ, അന്താരാഷ്‌ട്ര വിദ്യാർത്ഥി സമ്പർക്കം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും ഭാവി കർമ പരിപാടികളും ഈ യോഗങ്ങളിൽ ചർച്ച ചെയ്യും.

യോഗത്തിന്റെ തലേദിവസം (മെയ് 28) സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ “പൗരസ്വീകരണ ചടങ്ങിൽ” ബഹുമാനപ്പെട്ട ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി മുഖ്യാതിഥിയായി പങ്കെടുക്കും. എബിവിപിയുടെ മുൻകാല പ്രവർത്തകരും നിലവിലെ പ്രവർത്തകരും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ നിലവിലെ ദേശീയ സാഹചര്യം, വിദ്യാഭ്യാസ സമ്പ്രദായം, യുവാക്കളുടെ പങ്ക്, ദേശീയ സുരക്ഷ, സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയ്‌ക്ക് പുറമെ രാജ്യത്തെ എല്ലാ ക്യാമ്പസുകളിലും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കുന്നത് സംബന്ധിച്ചും വിപുലമായ ചർച്ചകൾ നടക്കും.

കൂടാതെ, വരും വർഷത്തേക്കുള്ള സംഘടനയുടെ പ്രവർത്തന കർമ്മപദ്ധതിക്ക് യോഗത്തിൽ അന്തിമരൂപം നൽകും. എബിവിപി നിലവിൽ രാജ്യവ്യാപകമായി നടത്തുന്ന ‘സ്ക്രീൻ ടൈം ടു ആക്റ്റിവിറ്റി ടൈം കാമ്പെയ്ൻ’, ‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’, ‘ഹോസ്റ്റൽ സർവേ’, ‘പ്രൊഫ. യശ്വന്ത് റാവു കേൽക്കർ ജന്മശതാബ്ദി വർഷം’, ‘അടിയന്തരാവസ്ഥാ വിരുദ്ധ പ്രതിരോധത്തിന്റെ 50 വർഷങ്ങൾ’, ‘ശ്രീ ഗുരു തേജ് ബഹാദൂറിന്റെ 350-ാമത് ബലിദാന വർഷം’, ‘സന്ത് ശിരോമണി രവിദാസ് ജിയുടെ 650-ാമത് ജയന്തി ആഘോഷം’ എന്നീ ക്യാമ്പെയ്നുകളുടെ പുരോഗതി യോഗം വിലയിരുത്തും.വരും വർഷത്തേക്കുള്ള അംഗത്വ വിപുലീകരണ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനൊപ്പം, ദേശീയ സമ്മേളനം-2026, സെയിൽ (SEIL) യാത്ര എന്നിവയുടെ രൂപരേഖയും യോഗത്തിൽ വിഭാവനം ചെയ്യും.

എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി യുടെ പ്രസ്താവന: നിലവിലെ വെല്ലുവിളികളും അവസരങ്ങളും കണക്കിലെടുത്ത് വിദ്യാർത്ഥി പരിഷത്തിന്റെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിൽ ഈ ദേശീയ നിർവാഹക സമിതി യോഗം നിർണ്ണായക പങ്കുവഹിക്കും. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രമുഖ കാര്യകർത്താക്കൾ ഈ യോഗത്തിൽ പങ്കാളികളാകും. സാംസ്കാരികവും ആത്മീയവുമായി ഏറെ പ്രാധാന്യമുള്ള ഭുവനേശ്വറിൽ വെച്ച് നടക്കുന്ന ഈ സമ്മേളനം, സംഘടനാപരമായ ഊർജ്ജത്തിന്റെയും ആശയപരമായ വ്യക്തതയുടെയും പ്രഭവകേന്ദ്രമായി മാറും. ഇത് രാജ്യത്തെ വിദ്യാർത്ഥി ശക്തിക്ക് പുതിയ കരുത്ത് പകരും.”

Tags: abvp
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies