ബലാത്സംഗക്കേസില്‍ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബലാത്സംഗക്കേസില്‍ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 05:42 pm IST
FacebookTwitterWhatsAppTelegram

നെയ്യാറ്റിൻകര: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എല്‍ദോസ് കുന്നപ്പിള്ളിയെ ബലാത്സംഗക്കേസില്‍വെറുതെ വിട്ടു.നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്. എല്‍ദോസ് തനിക്കെതിരെ പീഡനശ്രമം നടത്തിയിട്ടില്ലെന്ന് കാണിച്ച് പരാതിക്കാരിയായ യുവതി കോടതിയില്‍ മൊഴി മാറ്റിയിരുന്നു . നെയ്യാറ്റിന്‍കര കോടതിയില്‍ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കി പരാതിക്കാരി മൊഴി മാറ്റിയത്. മൊഴി നല്‍കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പരാതിക്കാരിക്ക് പുറമെ കേസിലെ മറ്റ് മൂന്ന് പ്രധാന സാക്ഷികളും കോടതിയില്‍ കൂറുമാറിയിരുന്നു. കോടതിയിൽ നേരിട്ടെത്തിയാണ് പരാതിക്കാരി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി നൽകിയത്.

വര്‍ഷങ്ങളായുള്ള പരിചയത്തിന്റെ പേരില്‍ എം.എല്‍.എ തന്നെ അടിമലത്തുറയിലെ റിസോര്‍ട്ടിലും തൃക്കാക്കരയിലെയും കുന്നത്തുനാട്ടിലെയും വസതികളില്‍ വെച്ചും പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മുന്‍പത്തെ പരാതി. കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, വധശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എല്‍ദോസ് കുന്നപ്പിള്ളിയെ കൂടാതെ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളായിരുന്നു. എന്നാല്‍ കേസിന്റെ വിചാരണാ ഘട്ടത്തില്‍ പരാതിക്കാരി ഉള്‍പ്പെടെയുള്ള പ്രധാന സാക്ഷികള്‍ ഒന്നിച്ച് നിലപാട് മാറ്റിയത് പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് വലിയ ആശ്വാസമായി മാറിരുന്നു.

Tags: ELDHOSE KUNNAPPILLI
ShareTweetSendShare

More News from this section

‘ബിജെപിക്കെതിരായ വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും’; രാജീവ് ചന്ദ്രശേഖർ

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ

ഇടുക്കിയിലെ ഗോത്രകലകൾക്ക് പ്രത്യേക സംരക്ഷണ പദ്ധതി വേണം; തപസ്യ ജില്ലാ സമ്മേളന പ്രമേയം

അട്ടപ്പാടിയിൽ ആദിവാസിയെ തമിഴ്‌നാട് പോലീസ് മർദിച്ച കേസ്; അന്വേഷണം അഗളി ഡിവൈ.എസ്.പി ഏറ്റെടുക്കും

തൃശൂർ ഗവ. ലോ കോളേജ് സംഘർഷം; 12 എസ്.എഫ്.ഐ പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനും ഉൾപ്പെടെ 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ആലപ്പുഴയിൽ ലെവൽ ക്രോസിന് സമീപം കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം

Latest News

ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്

ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; ടിവികെ സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി

കക്കട്ടിൽ സഹകരണ ബാങ്ക് ശാഖാ മാനേജറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

നേപ്പാൾ-ഇന്ത്യ അതിർത്തി ഗ്രാമത്തിൽ വർഗീയ സംഘർഷം; പൊലീസ് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു; അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ച് അധികൃതർ

വടക്കേക്കര സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാനില്ല; ഭാര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies