അനധികൃത കുടിയേറ്റം തടയാന്‍ ഉന്നതാധികാര സമിതി; പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത കുടിയേറ്റം തടയാന്‍ ഉന്നതാധികാര സമിതി; പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 07:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ അനധികൃത കുടിയേറ്റവും അതുമൂലമുണ്ടാകുന്ന ‘അസ്വാഭാവിക ജനസംഖ്യാപരമായ മാറ്റങ്ങളും’ പരിശോധിക്കുന്നതിനായി ഉന്നതാധികാര സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ പ്രശ്‌നം ഇന്ത്യയുടെ പരമാധികാരം, ദേശീയ സുരക്ഷ, സാമൂഹിക സന്തുലിതാവസ്ഥ, ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെ സംരക്ഷണം എന്നിവയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്ന് എക്‌സിലൂടെ അമിത് ഷാ വ്യക്തമാക്കി.

‘അനധികൃത കടന്നുകയറ്റവും മറ്റ് കാരണങ്ങള്‍ മൂലവുമുള്ള അസ്വാഭാവിക ജനസംഖ്യാ വ്യതിയാനവും ഏതൊരു രാജ്യത്തിന്റെയും വര്‍ത്തമാനകാലത്തിനും ഭാവിഷിത്തിനും വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി നേരിടാന്‍ 2025 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ‘ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ഉന്നതാധികാര സമിതി’ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ ഈ കമ്മിറ്റിക്ക് രൂപം നല്‍കിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു,’ അമിത് ഷാ എക്‌സില്‍ കുറിച്ചു.

വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നാവ്ലേക്കര്‍ അധ്യക്ഷനായ സമിതിയില്‍ പ്രമുഖ വ്യക്തികളാണ് അംഗങ്ങളായിട്ടുള്ളത്. ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നാവ്ലേക്കര്‍ (റിട്ട.) ചെയര്‍മാന്‍, ദുര്‍ഗ്ഗാ ശങ്കര്‍ മിശ്ര (മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍), ബാലാജി ശ്രീവാസ്തവ (മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍), ഡോ. ഷാമിക രവി (സാമ്പത്തിക ശാസ്ത്രജ്ഞ) എന്നിവരും, സെന്‍സസ് കമ്മീഷണര്‍ ജോയിന്റ് സെക്രട്ടറി (ഫോറിനേഴ്‌സ്-I), ആഭ്യന്തര മന്ത്രാലയം മെമ്പര്‍ സെക്രട്ടറി എന്നിവരും ഉണ്ടായിരിക്കും.

അനധികൃത കുടിയേറ്റവും മറ്റ് അസ്വാഭാവിക കാരണങ്ങളും മൂലം ഇന്ത്യയിലുടനീളം ഉണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് സമിതി സമഗ്രമായ വിലയിരുത്തല്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. വിവിധ മത-സാമൂഹിക വിഭാഗങ്ങള്‍ക്കിടയിലുണ്ടാകുന്ന അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങളുടെ രീതികള്‍ വിശകലനം ചെയ്യുകയും, ഇതിന് കൃത്യമായ സമയപരിധിക്കുള്ളില്‍ ആസൂത്രിതമായ പരിഹാരം സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് സമിതിയുടെ ലക്ഷ്യം.

രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലുള്ള അതിര്‍ത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) സാഞ്ചു ഔട്ട്പോസ്റ്റ് സന്ദര്‍ശിച്ച ദിവസമാണ് അമിത് ഷാ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കടന്നുകയറ്റം, കള്ളക്കടത്ത്, ഡ്രോണുകള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് തുടങ്ങിയ പുതിയ സുരക്ഷാ വെല്ലുവിളികള്‍ മുന്‍നിര്‍ത്തിയാണ് അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ നിന്ന് ബി.എസ്.എഫിന്റെ അധികാരപരിധി 50 കിലോമീറ്ററായി കേന്ദ്രം വ്യാപിപ്പിച്ചതെന്ന് അദ്ദേഹം സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള കടന്നുകയറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Amith shaGovernment forms high-level committeeexamine unnatural demographic changes
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies