ഐപിഎല്‍ ക്വാളിഫയര്‍ 1: ഗുജറാത്തിനെ അടിച്ചുപറത്തി ബെംഗളൂരു; ഫൈനല്‍ ടിക്കറ്റിനായി 255 റണ്‍സ് ലക്ഷ്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്‍ ക്വാളിഫയര്‍ 1: ഗുജറാത്തിനെ അടിച്ചുപറത്തി ബെംഗളൂരു; ഫൈനല്‍ ടിക്കറ്റിനായി 255 റണ്‍സ് ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 09:40 pm IST
Facebook
Twitter
WhatsAppTelegram

ധരംശാല: ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ റണ്‍മലയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. തകര്‍പ്പന്‍ വെടിക്കെട്ടുമായി മുന്നില്‍ നിന്ന് നയിച്ച രജത് പാട്ടിദാറിന്റെ (93*) ഇന്നിങ്‌സാണ് ബെംഗളൂരുവിന് കരുത്തായത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കാം എന്നതിനാല്‍ രണ്ടാം ഇന്നിങ്‌സ് ആവേശകരമാകും.

തുടക്കത്തില്‍ തന്നെ അക്രമണോത്സുക ബാറ്റിങ്ങാണ് ബെംഗളൂരു പുറത്തെടുത്തത്. വെങ്കടേഷ് അയ്യര്‍ 7 പന്തില്‍ 19 റണ്‍സെടുത്ത് വേഗത്തില്‍ മടങ്ങിയെങ്കിലും, പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോലിയും ദേവദത്ത് പടിക്കലും ചേര്‍ന്ന് റണ്‍റേറ്റ് ഉയര്‍ത്തി. പവര്‍പ്ലേ ഓവറുകളില്‍ ഗുജറാത്ത് ബൗളര്‍മാരെ അതിരൂക്ഷമായി പ്രഹരിച്ച ഈ സഖ്യം ആദ്യ 6 ഓവറില്‍ ടീം സ്‌കോര്‍ 76-ല്‍ എത്തിച്ചു. എന്നാല്‍ ഒന്‍പതാം ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 25 പന്തില്‍ 43 റണ്‍സെടുത്ത കോലിയെയും, തൊട്ടുപിന്നാലെ 19 പന്തില്‍ 30 റണ്‍സെടുത്ത പടിക്കലിനെയും ഒരേ ഓവറില്‍ പുറത്താക്കി ഹോള്‍ഡര്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഇതോടെ ആര്‍സിബി 3 വിക്കറ്റിന് 96 എന്ന നിലയിലായി.

നാലാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ രജത് പാട്ടിദാറും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് പിന്നീട് കളി തിരിച്ചുപിടിച്ചത്. തുടക്കത്തില്‍ നിലയുറപ്പിച്ചു കളിച്ച ഇരുവരും 15-ാം ഓവര്‍ മുതല്‍ കളിമാറ്റി. കുല്‍വന്ത് എറിഞ്ഞ ഈ ഓവറിലെ രണ്ട് നോബോളുകള്‍ മുതലാക്കി 28 റണ്‍സാണ് ഇവര്‍ അടിച്ചെടുത്തത്. 17-ാം ഓവറില്‍ 28 പന്തില്‍ 43 റണ്‍സുമായി പാണ്ഡ്യ പുറത്തായെങ്കിലും ആര്‍സിബി സ്‌കോര്‍ 200 കടന്നിരുന്നു. ടിം ഡേവിഡ് (4) പരാജയപ്പെട്ടെങ്കിലും ജിതേഷ് ശര്‍മയെ (5 പന്തില്‍ 15) കൂട്ടുപിടിച്ച് പാട്ടിദാര്‍ ടീമിനെ 250 കടത്തി.

33 പന്തില്‍ നിന്ന് 9 സിക്‌സറുകളും 5 ഫോറുകളുമടക്കം 93 റണ്‍സോടെ പാട്ടിദാര്‍ പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി കാഗിസോ റബാദയും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ഈ മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിന് എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായി ക്വാളിഫയര്‍ 2-ല്‍ ഏറ്റുമുട്ടാന്‍ ഒരു അവസരം കൂടി ലഭിക്കും.

Tags: RCBGujarat TitansQUALIFIERIPL
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies