ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട: പാക് തുറമുഖത്ത് നിന്നെത്തിയ കപ്പലില്‍ നിന്ന് 1,150 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട: പാക് തുറമുഖത്ത് നിന്നെത്തിയ കപ്പലില്‍ നിന്ന് 1,150 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 03:56 pm IST
FacebookTwitterWhatsAppTelegram

കച്ച്: രാജ്യത്തെ ഞെട്ടിച്ച് വീണ്ടുമൊരു വന്‍ മയക്കുമരുന്ന് വേട്ട. ഗുജറാത്തിലെ മുന്ദ്ര തീരത്ത് അന്താരാഷ്‌ട്ര വിപണിയില്‍ 1,150 കോടി രൂപ വിലമതിക്കുന്ന 115 കിലോഗ്രാം കൊക്കെയ്ന്‍ സുരക്ഷാ സേന പിടിച്ചെടുത്തു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ അതിസാഹസികമായ നീക്കത്തിനൊടുവിലാണ് ഈ വന്‍ ലഹരിശേഖരം കണ്ടെടുത്തത്.

മേയ് 25, 26 തീയതികളിലായി കടലില്‍ വെച്ചായിരുന്നു ഈ രഹസ്യ ഓപ്പറേഷന്‍. പാകിസ്ഥാനിലെ പോര്‍ട്ട് ഖാസിമില്‍ നിന്നും പുറപ്പെട്ട, ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നര്‍ കപ്പലാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ലഹരിക്കടത്തിനെക്കുറിച്ച് മുന്‍കൂട്ടി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കപ്പല്‍ വളഞ്ഞ് പരിശോധിച്ചപ്പോഴാണ് കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ കണ്ടെത്തിയത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ സമുദ്ര അതിര്‍ത്തിയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിത്.

സംഭവവുമായി ബന്ധപ്പെട്ട് കപ്പലിലുണ്ടായിരുന്ന ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തിന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്താനും, ഇത് ഇന്ത്യയില്‍ ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് വ്യക്തമാക്കാനുമായി വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് വിപുലമായ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി കപ്പല്‍ നിലവില്‍ തുറമുഖത്തേക്ക് മാറ്റിയിരിക്കുകയാണ്. ചരക്കിന്റെ ഉറവിടം, സഞ്ചരിച്ച വഴി എന്നിവയെല്ലാം കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ ഒരു ആഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ കൊക്കെയ്ന്‍ വേട്ടയാണിത്. ഇതിന് തൊട്ടുമുമ്പ് മുംബൈ വിമാനത്താവളം കേന്ദ്രീകരിച്ച് രണ്ട് വലിയ ലഹരിക്കടത്തുകള്‍ പിടികൂടിയിരുന്നു. മേയ് 23ന് എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്നും മുംബൈയിലെത്തിയ ദമ്പതികളെ പരിശോധിച്ചപ്പോള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 84 കൊക്കെയ്ന്‍ ഗുളികകള്‍ (1.40 കിലോഗ്രാം) കണ്ടെത്തിയിരുന്നു.

മേയ് 19ന് ഇതേ റൂട്ടില്‍ മുംബൈയിലെത്തിയ മറ്റൊരു ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമായി 4.25 കോടി രൂപ വിലവരുന്ന 63 കൊക്കെയ്ന്‍ ഗുളികകള്‍ പിടിച്ചെടുത്തു. ഈ രണ്ട് സംഭവങ്ങളിലുമായി നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളങ്ങള്‍ വഴിയുള്ള കടത്തുശ്രമങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ സമുദ്രമാര്‍ഗ്ഗം എത്തിയ ആയിരം കോടിയിലധികം വിലവരുന്ന വന്‍ ലഹരിശേഖരം ഗുജറാത്ത് തീരത്ത് വെച്ച് സുരക്ഷാസേന പിടികൂടിയിരിക്കുന്നത്.

Tags: coast guardCocainedrug bust
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies